25 C
Kochi
Sunday, July 25, 2021

Daily Archives: 23rd September 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെ പൊതുഭരണവിഭാഗം ഓഫീസിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. സിആർപിസി 199 (2) വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുക.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പൊതുഭരണവിഭാഗം ഓഫീസിൽ നടന്ന തീപിടിത്തത്തിൽ സർക്കാർ വൃത്തങ്ങൾ വിശദാംശങ്ങൾ പുറത്തുവിടുന്നതിന് മുൻപ് തന്നെ നയതന്ത്ര പാഴ്‌സൽ സംബന്ധിച്ച ഫയലുകൾ കത്തിനശിച്ചു എന്ന വാർത്ത നല്കിയതിനെതിരെയാണ് നടപടി. പ്രസ്സ്...
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചകാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമം. ഗുരുതരമായ ഭരണഘടന വിഷയമാണിതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക വിപണിയുടെ പരിഷ്കാരത്തിനു മൂന്ന് ഓർഡിനൻസുകളാണ് ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്. ഒരു രാജ്യം ഒരു കാർഷിക വിപണി’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ വിറ്റഴിച്ച് കർഷകർക്കു പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ്...
കൊച്ചി:കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഔദ്യോഗിക വിവരം. മന്ത്രിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഇത് മൂന്നാം തവണയാണ് ഒരു മന്ത്രിക്ക് ബാധിക്കുന്നത്. നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. നയതന്ത്ര പാഴ്സലുകൾ വഴിയെത്തിയ മതഗ്രന്ഥങ്ങൾ  സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ എത്തി പരിശോധന നടത്തുന്നത്.ചൊവ്വാഴ്ചയും മൂന്ന് ഘട്ടങ്ങളായി  എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് മുന്‍ എംഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു.  വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന്‍ സി ആപ്റ്റിലെ ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി...
ബെയ്ജിങ്:ഒരു രാജ്യത്തോടും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് ഷി ജിന്‍പിങ് വ്യക്തമാക്കി. ഇന്ത്യ-ചൈന അതിർത്തി തർക്കം നിലനിൽക്കെ ചൈനയുടെ ഈ പരാമർശം ശ്രദ്ധ നേടുന്നതാണ്.കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന രീതിയോടും അദ്ദേഹം...
ഡൽഹി:രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1,085 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90,020 ആയി. 45,87,613 പേർ ഇതുവരെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു.ഒരുദിവസം ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുകയാണ്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും ഇന്ത്യ മുന്നിലെത്തുന്നുണ്ട്. ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും...
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. നിർമ്മാണങ്ങളിൽ ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാറ് സംഭവിക്കാറുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും മുൻമന്ത്രി പറഞ്ഞു.താൻ സാമ്പത്തികമായി ഒന്നും നേടിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തന്നെ കുരുക്കാൻ മനഃപൂർവമായ ശ്രമം നടക്കുകയാണെന്നും അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും...
എറണാകുളം: വൈപ്പിന്‍ കുഴപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി സ്വദേശി രാംദേവ് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമാത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ(23) നടുറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം.കേസിലെ പ്രധാന പ്രതിയായ ശരത്തും കൊല്ലപ്പെട്ട...
കാസർഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയ്ക്കെതിരെ ഏഴ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.  ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചന കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമാണ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീന്റെയും  എംഡി പൂക്കോയ തങ്ങളുടേയും പേരിൽ രജിസ്റ്റർ ചെയ്തത്.ഇതോടുകൂടി, എംഎൽഎ പ്രതിയായി 63 വ‌ഞ്ചന കേസുകളായി. അതേസമയം എംസി കമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻ‍ഡ്...
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ഇടപാടുകൾ, യുഎഇ കോൺസുലേറ്റുമായി ധാരണാപത്രത്തിൽ നേരിട്ട് ഒപ്പുവച്ച നടപടികൾ, പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, പദ്ധതി സംബന്ധിച്ച ധാരണാപത്രം,...