Sat. Apr 27th, 2024
കൊച്ചി:

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്സ് വിഭാ​ഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുളള അപേക്ഷ കോടതിയിൽ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽ‌കിയത്.

സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് ,  ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത  പണം  സ്വപ്നയുടെ ലോക്കറിൽ നിന്നടക്കം കണ്ടെത്തിയിരുന്നു. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന പണത്തിന്റെയും വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല.

By Arya MR