25 C
Kochi
Sunday, July 25, 2021

Daily Archives: 19th September 2020

തിരുവനന്തപുരം: കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തിൽ ഉള്ള പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികൾ നിറഞ്ഞാൽ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെടാനും കനത്ത മഴയ്ക്കും കാരണമാകുന്നു.മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി ഓറഞ്ച് അലർട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍  ജില്ലകളിൽ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളിൽ എത്തുന്നത്.കേരളത്തിന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും, ബിന്ദു പണിക്കരും മാറ്റിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഡബ്ള്യുസിസി പ്രവർത്തകർ വിമർശനവുമായി രംഗത്ത് എത്തിയത്.സിനിമയിലെ സ്വന്തം സഹപ്രവർത്തകരെ പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ വിഷമമുണ്ടെന്ന് രേവതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്തുകൊണ്ടാണ് സ്‍ത്രീക്ക് ഒരു പ്രശ്‍നം ഉണ്ടാകുമ്പോള്‍ എല്ലാവരും പിന്നോട്ട് പോകുന്നതെന്നും രേവതി കുറിപ്പിൽ ചോദിക്കുന്നു.  2017ലെ...
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായ മന്ത്രി കെടി ജലീൽ മതഗ്രന്ഥം മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന രൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം ചന്ദ്രിക. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും സിപിഎമ്മും ഉൾപ്പെട്ട ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാനുള്ള പതിനെട്ടാമത്തെ അടവാണ് ഖുർആൻ വിവാദമെന്ന് ചന്ദ്രികയുടെ മുഖപത്രത്തിൽ പറയുന്നു.ദേശാഭിമാനിയിൽ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിർത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. കള്ളക്കടത്ത് കേസിൽ...
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർ കൂടി പുതുതായി രോഗബാധിതരായതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം, 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85,619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എൺപത്തിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധ. അമേരിക്കയിൽ നാൽപ്പതിനായിരം പേർക്കും ബ്രസീലിൽ...
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടും.  തീരുവ ഇളവിന്‍റെ കാര്യത്തിലാണ് വിശദീകരണം തേടുക.  ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തിരുന്നു.2016 മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നുവെന്ന് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്‍തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക...
കൊച്ചി:അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായി എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പെരുമ്പാവൂർ, കളമശ്ശേരി ഭാഗത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പതിനൊന്ന് പേരെയാണ് പിടികൂടിയത്. എട്ട് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നാണ് പിടികൂടിയത്.കേരളത്തിൽ നിന്ന് പിടികൂടിയ മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന....
  1. നാഷണൽ ഹെൽത്ത് മിഷൻ, മധ്യപ്രദേശ്: National Health Mission (NHM), Madhya Pradesh  ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ആരംഭിക്കുന്ന തീയ്യതി: 18 സെപ്റ്റംബർ 2020 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: 2020 ഒക്ടോബർ 8കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ- 3800 തസ്തികകൾ എൻ‌എച്ച്‌എം എം‌പി സി‌എച്ച്‌ഒ റിക്രൂട്ട്മെന്റ് 2020 യോഗ്യതാ മാനദണ്ഡം വിദ്യാഭ്യാസ യോഗ്യത: ബി.എസ്സി. (നഴ്സിംഗ്) അല്ലെങ്കിൽ പോസ്റ്റ് ബേസിക് BSc. (നഴ്സിംഗ്) ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച കമ്മ്യൂണിറ്റി ഹെൽത്തിലെ...