Fri. Apr 26th, 2024

അബുദാബി:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഷെയ്ഖ് സയീദ് സ്റ്റേഡിത്തില്‍ വെച്ച് നടക്കും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് ഇന്ന് നേരിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ഐപിഎല്‍.

നാല് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ നാല് തവണ മുംബൈയെ നേരിട്ടപ്പോള്‍ ഒരിക്കല്‍പോലും ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതുവരെ അകെ 30 തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam