25 C
Kochi
Sunday, July 25, 2021

Daily Archives: 16th September 2020

 തിലകന്‍ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്‍റേത് ഒരു മാഫിയ ഗ്രൂപ്പെന്ന് സംവിധായകന്‍ വിനയന്‍. തന്നെ വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. വിലക്കിനെതിരെ കേസിന് പോയത് തനിക്ക് വേണ്ടി മാത്രമല്ല. മോഹന്‍ലാലിനെ സ്വാധീനിച്ച് അമ്മ സംഘടനയെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും വിനയന്‍ ആരോപിച്ചു. അതേസമയം, സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന്എതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയണ് അദ്ദേഹത്തിന്‍റെ പ്രതികരണം. തെളിവുകൾ പരിഗണിക്കാതെയാണ്...
ഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. ഷെൽ ആക്രമണത്തിൽ ഒരു മേജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. ഈ മാസം...
ഡൽഹി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകി. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ  എന്നിവയുടെ ഉത്തരവുകൾക്ക് എതിരെയാണ് ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ,  2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ 'അമ്മ'യ്ക്ക് ക്ക് 4 ലക്ഷം രൂപയും...
പത്തനംതിട്ട:പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാരിന്‍റെ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഹെെക്കോടതി ആവശ്യപ്പെട്ടു. നിക്ഷേപ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ നടപടി കെെക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. ഇന്നലെ ഹാജരാക്കത്തിന്‍റെ കാരണം മാത്രമാണ് ചോദിച്ചത്. സ്വപ്ന ആശുപത്രിയിലായിരുന്നുവെന്ന് മറുപടി നല്‍കിയതായും സൂപ്രണ്ട് പറഞ്ഞു.അതേസമയം, സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയത്തിലാണ് ജയിൽവകുപ്പ്.  നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ സ്വപ്ന ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോടു നെഞ്ചുവേദന മാറിയെന്ന് പറ‍ഞ്ഞിരുന്നു.
ഇടുക്കി:മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സി യു സൂണി'ന് ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 'ഇരുള്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് 'ഇരുളി'ന്റെ നിർമ്മാണം...
തിരുവനന്തപുരം:മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷം സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്‍റെ പദ്ധതി രേഖകൾ ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ പദ്ധതി രേഖകൾ ആവശ്യപ്പെട്ടിട്ട് ഒരുമാസത്തിന് ശേഷവും മറുപടി ഇല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കത്ത് നൽകാൻ തീരുമാനിച്ചതെന്നും രമേശ്...
ഡൽഹി: രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പ്രമുഖരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് പാർലമെൻറിൽ ഉന്നയിച്ച്  കോൺഗ്രസ് എംപി കെസി വേണുഗോപാൽ.  ഇത്  ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേതുടർന്ന്, ചൈനീസ് നിരീക്ഷണം ഗൗരവകരമാണന്നും തുടര്‍നടപടികൾ എന്തു വേണമെന്ന് ആലോചിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.ഇന്ത്യ-ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നതായി റിപ്പോർട്ട് വന്നത്. ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, ചീഫ് ജസ്റിസുമാർ, സേന തലവന്മാർ,...
ടോക്യോ:ജപ്പാനീസ് ഭരണകക്ഷി നേതാവ് യോഷിഹിതെ സുഗയെ ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ അബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. തുടർന്ന് ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ 462ൽ 314 വോട്ടുകൾ നേടി ഭൂരിപക്ഷത്തോടെ യോഷിഹിതെ സുഗ പ്രധാനമന്ത്രിയായി  തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി വെക്കേണ്ടി വന്ന അബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ യോഷിഹിതെ സുഗ പറഞ്ഞു. എട്ടു വര്‍ഷത്തിലധികമായി ജപ്പാന്റെ...
തൃശൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പൊലീസുകാരെക്കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വപ്നയുമൊത്ത് ഡ്യുട്ടിയ്ക്ക് ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. കൗതുകത്തിന് പകർത്തിയതാണെന്നായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം.എന്നാൽ, ആശുപത്രി വാർഡിൽ കിടന്നപ്പോഴാണ് ചിത്രം പകർത്തിയതെങ്കിൽ പ്രശ്നം ഗുരുതരമാകും. ആയതിനാൽ, ഇവർ സ്വപ്നയ്ക്കൊപ്പം സെൽഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാർക്ക്...