29 C
Kochi
Monday, August 2, 2021

Daily Archives: 16th September 2020

ഡൽഹി:ബാബറി മസ്ജിദ് ആക്രമിച്ച് തകര്‍ക്കല്‍, ഗൂഢാലോചന തുടങ്ങിയ കേസുകളിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതി സെപ്‌തംബർ 30ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം പ്രതികളായ മുപ്പത്തിരണ്ട് പേരോട് വിധി പ്രസ്‌താവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ‌്ജിയായ എസ് പി യാദവാണ് വിധി പറയുക.എല്ലാ ദിവസവും വിചാരണ നടത്തി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ വർഷം...
ന്യൂഡെല്‍ഹി:കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചത്‌. കണക്കില്ലാത്തതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ട പരിഹാരവും നല്‍കില്ല.എന്നാല്‍ നാല്‌ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ തുടങ്ങിയ വെബ്‌സൈറ്റില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാരിന്‌ കണക്കില്ലെങ്കില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനും സഹായമെത്തിക്കാനും ഇവരുടെ സഹായം തേടാം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും...
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിലെ സത്യാവസ്ഥ പരിശോധിക്കാൻ കേരളാ പൊലീസിനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ പി. വ്യാജവാർത്തകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെജി കെ പി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്.വാർത്തകൾക്ക് ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ...
ഡൽഹി:ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി  പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം രാജ്യസഭയിൽ പരാമർശിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന്  എളമരം കരീം ആവശ്യപ്പെട്ടു.കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം എന്നാണ്...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യാമെന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതോടൊപ്പം വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കി ദീര്‍ഘിപ്പിച്ചു.പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കൂടാതെ വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് മന്ത്രിസഭായോഗം...
ഡൽഹി:ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗവും ഇന്ത്യയിലെ ബ്യൂറോക്രാറ്റുമായിരുന്നു കപില വാത്സ്യായൻ. കൂടാതെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്‌സിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തനം അനുഷ്ഠിച്ചു. 2011ൽ രാജ്യം പരമോന്നത ബഹുമതിയായ പദ്മ വിഭൂഷൺ നൽകി കപില വാത്സ്യായനെ ആദരിച്ചിട്ടുണ്ട്.ഡൽഹിയിലെ ലോധി ശ്മശാനത്തിൽ വെച്ചാണ് അന്ത്യകർമ്മങ്ങൾ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിടാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.വീണ സ്വപ്‌ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ പോയി കല്യാണ സമ്മാനമായി ഫര്‍ണിച്ചറുകള്‍ വാങ്ങിയെന്നും സന്ദീപ്...
ന്യൂഡെല്‍ഹി: മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ 'ബിന്ദാല്‍ ബോല്‍' എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. ഇപ്പോള്‍ തന്നെ നമ്മുടെ സാമൂഹിക ഘടനയെ തകര്‍ത്ത വര്‍ഗീയ വൈറസുകള്‍ പടരുന്നത് തടയാന്‍ സുപ്രീം കോടതി തയ്യാറായിരിക്കുന്നു.ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ തയ്യാറായ ജഡ്‌ജിമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി കബില്‍ സിബല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. സിവില്‍ സര്‍വീസിലേക്ക്‌ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെടുള്ള നുണപരിശോധന നടത്താൻ കോടതി അനുമതി നൽകി. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും അപകട യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജ്ജുന്‍, ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബിയെയും ആണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുക. 
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടില്‍ ക്വാറന്റീനിലായിരിക്കുമെന്ന് അദ്ദേഹം തന്റെ ഫെയിസ്ബുക്ക്  കുറിപ്പിലൂടെ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് എല്ലാവരും അതീവ ജാഗ്രതപാലിക്കണമെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി. ഏത് ആള്‍ക്കൂട്ടവും  രോഗവ്യാപന സാധ്യത പലമടങ്ങ് ഉയര്‍ത്തും എന്നത് അനുഭവമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം കോവിഡ് വ്യാപനത്തിനിടയില്‍ പ്രതിപക്ഷത്തിന്റെ സമരത്തേയും അദ്ദേഹം വിമര്‍ശിച്ചു.