Sat. Apr 20th, 2024
ഡൽഹി:

ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. ഷെൽ ആക്രമണത്തിൽ ഒരു മേജറിനും മൂന്ന് സൈനികര്‍ക്കും പരിക്കേറ്റുവെന്നായിരുന്നു ഇന്നലെ സൈന്യം പുറത്ത് വിട്ട വിവരം. ഇവരിൽ ഒരാളായിരുന്നു മരിച്ച അനീഷ്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കുകയായിരുന്നു അനീഷ്.

By Athira Sreekumar

Digital Journalist at Woke Malayalam