Thu. Apr 25th, 2024

കോട്ടയം:

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിചാരണ നാളെ തുടങ്ങും. മാധ്യമങ്ങൾക്ക് വിചാരണ നടപടികളുടെ റിപ്പോർട്ടിംഗ് വിലക്കിയാണ് കോട്ടയം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ അപേക്ഷ അംഗീകരിച്ചാണ്  മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്.

വിചാരണാ നടപടികള്‍ തുടങ്ങുന്ന ആദ്യ ദിവസമായ നാളെ ഇരയായ കന്യാസ്ത്രീയുടെ മൊഴിയായിരിക്കും കോടതി രേഖപ്പെടുത്തുകയെന്നാണ് വിവരം. കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് ഒന്നര വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന പ്രതി ഫ്രാങ്കോ മുളയ്ക്കലിൻ്റെ അപേക്ഷ ഓഗസ്റ്റ് മാസം ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam