Wed. Apr 24th, 2024

തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ സംഘടനകളുെടെ  പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.

എറണാകുളത്ത് എബിവിപിയും, മഹിളാ മോര്‍ച്ചയും മാര്‍ച്ച് നടത്തി. മലപ്പുറത്തും, പാലക്കാടും, കണ്ണൂരും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി. കണ്ണൂര്‍ മട്ടന്നൂരില്‍ യുവമോര്‍ച്ചപ്രവര്‍ത്തകരും ഡിവെെഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോഴിക്കോട് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. മാർച്ചിനിടെ പ്രവർത്തകർ വയനാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.

By Binsha Das

Digital Journalist at Woke Malayalam