Fri. Mar 29th, 2024

കൊല്ലം:

കൊട്ടിയം സ്വദേശിനിയായ റംസിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി ജാമ്യാപേക്ഷ സമർപ്പിച്ചത്. സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. കേസിൽ പ്രതി ഹാരിസ് റിമാൻഡിലാണ്. അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. 

By Binsha Das

Digital Journalist at Woke Malayalam