29 C
Kochi
Monday, August 2, 2021

Daily Archives: 11th September 2020

ഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,62,415 ആയി. രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി ഉയര്‍ന്നു. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്.ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 14 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ...
തിരുവനന്തപുരം:പാറശ്ശാലയിൽ സിപിഎം പാർട്ടി ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട ആശ വർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റി LC മെമ്പർമാരായ കൊറ്റാമം രാജൻ, അലത്തറവിളാകം ജോയി എന്നിവരുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പിൽ പറയുന്നു. ഇന്നലെ രാത്രിയാണ് പാറശ്ശാലയിലെ ഉദിയൻകുളങ്ങരയിൽ അഴകിക്കോണം സ്വദേശി ആശ (41)നെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്കൽ പഞ്ചായത്തിലെ ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ ഇവർ പാർട്ടി അനുഭാവിയാണ്....
ഡൽഹി:മെയ് മാസത്തിൽ തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.64,68,388 പേർക്ക് മെയ് മാസം അവസാനിക്കുമ്പോഴേക്ക് തന്നെ രോഗം വരാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ്...
ഡൽഹി:ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 'ചൈന നമ്മുടെ ഭൂമി കൈയേറി. അത് തിരിച്ചു പിടിക്കാനുള്ള എന്തെങ്കിലും നടപടി കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുമോ. അതോ അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ'- ഇതായിരുന്നു അദ്ദേഹം ട്വീറ്റ്. നേരത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കടമെടുത്താണ് പരിഹാസം.https://twitter.com/RahulGandhi/status/1304257850768789505ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രത്തിനെതിരെ മുൻപും നിരവധി...
കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അടിയന്തരമായി എൻഐഎ ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഇന്ന് ജയിൽ മോചിതരാകാനിരിക്കെയാണ് നീക്കം. ജാമ്യം ഇന്ന് നൽകുന്നത് തടയണമെന്നും, ഇത് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എൻഐഎ കോടതിയിൽ അന്വേഷണസംഘം അപേക്ഷ നൽകിയെങ്കിലും ഇത് വിചാരണക്കോടതി തള്ളി.ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധി ദിനങ്ങളായതിനാലാണ് എൻഐഎ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ്...
മോസ്കോ:ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്നലെ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും സേന പിൻമാറ്റം വേഗത്തിൽ വേണമെന്നും വ്യക്തമാക്കി സംയുക്ത പ്രസ്താവന ഇറക്കി. രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന ചർച്ചയിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന...
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം അവസാനിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാണ് യോഗത്തില്‍  ഉയർന്ന പൊതു വികാരം. ഇക്കാര്യം സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടി ആലോചിച്ചാകും ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടാകുക. സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു സംസാരിച്ചു.മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്:പതിന്നാലാം കേരള...
തിരുവനന്തപുരം:കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിക്കെ ഉപ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യമാണെന്ന് യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ തത്ക്കാലത്തേക്ക് മാറ്റിവെക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ട‍ത്.ഇന്ന് രാവിലെ പത്തു മണിക്ക് ഓണ്‍ലൈന്‍ ആയാണ്...
തിരുവനന്തപുരം:വെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പോലീസ് നിഗമനം. കൊല്ലപ്പെട്ടവരുടെ സംഘത്തെയും കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാന്‍ ബോധപൂര്‍വം ആരോ ശ്രമിച്ചു  എന്നതിന്‍റെ സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.  അക്രമത്തിന് തൊട്ടുമുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ ഇരുചക്ര വാഹനത്തില്‍ രണ്ടു തവണ വന്നു പോയ ആളെ തിരയുകയാണ് പോലീസ്.കൊല്ലപ്പെട്ടവരുടെ കയ്യിലും കൊലയാളികളുടെ കയ്യിലും എങ്ങനെ ആയുധങ്ങള്‍ വന്നു എന്നതിനെ കുറിച്ചുളള അന്വേഷണത്തിനൊടുവിലാണ് ഇരുകൂട്ടര്‍ക്കുമിടയിലെ കുടിപ്പക മുതലെടുക്കാന്‍...