Fri. Apr 26th, 2024
വാഷിംഗ്‌ടൺ:

ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനം തടയാൻ ആളുകളെ വെടിവെച്ച് കൊല്ലുാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാൻഡർ റോബര്‍ട്ട് അബ്രഹാം പറഞ്ഞു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

എന്നാല്‍, സൈനികര്‍ക്കടക്കം കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ മൂടിവെക്കുകയാണെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. രോഗവ്യാപനം തടയുന്നതിനായി ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരുന്നു.

അതിര്‍ത്തി അടച്ചതോടെ കള്ളക്കടത്ത് വര്‍ധിച്ചെന്ന് യുഎസ് കൊറിയ കമാൻഡർ പറഞ്ഞു. ചൈനീസ് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഓണ്‍ലൈൻ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

By Arya MR