25 C
Kochi
Saturday, July 31, 2021

Daily Archives: 4th September 2020

കണ്ണൂർ:തലശ്ശേരിയില്‍  ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. പൊന്ന്യംചൂളയിലാണ് സംഭവം. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമെന്ന് സംശയിക്കുന്നു. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു.പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദർശിക്കും.
തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.അടുത്ത രണ്ടാഴ്ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രി പറയുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും...
ചെന്നെെ:   ബിഗ്‌സ്ക്രീനിലൂടെ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും, അഴിമതിക്കുമെതിരെ പോരാടുന്ന ദളപതി വിജയ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചര്‍ച്ചകളും ചൂടുപിടിക്കുന്നത്. വിജയ് എംജിആറിന്റെ പിൻഗാമിയെന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലുടനീളം ആരാധകർ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.എംജിആറിന്റെ യഥാർത്ഥ പിൻഗാമിയെന്ന തലക്കെട്ടോടെ എംജിആർ കഥാപാത്രങ്ങളായി ചിത്രീകരിച്ചാണ് പോസ്റ്റർ. കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം ഉൾപ്പടെ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തമിഴ്‌നാടിന്റെ നന്മയ്ക്കായി ദളപതി...
ന്യൂഡല്‍ഹി:നീറ്റ്-ജെഇഇ പരീക്ഷകള്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്.കൊവിഡ് സാഹചര്യം പരിഗണിച്ചും, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പരീക്ഷ മാറ്റിവെയ്ക്കണമെന്നാണ്  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സംയുക്തഹര്‍ജി നല്‍കിയത്. നേരത്തേ 11 വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.  നീറ്റ് സെപ്റ്റംബർ 13ന് തന്നെ നടത്തണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളുടെ ഒരു വർഷം പോകുമെന്നും മെഡിക്കൽ...
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ്  കേരളത്തിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടായത് . നവംബറില്‍ നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്. തീയതികള്‍ പിന്നീട്  അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത് എന്നത് സംബന്ധിച്ച്  രാഷ്ട്രീയ പാര്‍ട്ടികളുമായി...
ചെന്നൈ:തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ച ഒൻപത് പേരും. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മൂന്ന് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
തിരുവനന്തപുരം:വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ്സ് എംപി അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം രംഗത്ത്.  കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ് എംപി കണ്ടിട്ടുണ്ടെന്ന് റഹീം ആരോപിച്ചു.  എന്നാല്‍ ഇരുവരും കണ്ട തീയതി പിന്നീട് വെളിപ്പെടുത്തുമെന്ന് റഹീം പറഞ്ഞു.  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പുരുഷോത്തമന്‍ നായര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും റഹീം ആരോപിച്ചു.കേസിൽ അവസാനം അറസ്റ്റിലായ പ്രതി ഉണ്ണി കോൺഗ്രസ് ഭാരവാഹിയാണ്. കേസിൽ പ്രതികളായവരെ പുറത്താക്കാനോ നടപടിയെടുക്കാനോ കോണ്‍ഗ്രസ്...
തിരുവനന്തപുരം:ബംഗളുരു മയക്കുമരുന്ന് മാഫിയ കേസിന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി  ബന്ധമുണ്ടോ എന്ന്  കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെടി റമീസുമായി ബന്ധമുണ്ടെന്ന  വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണപരിധിയിലേക്കെത്തിയത്.ലഹരി കടത്ത് കേസിൽ ബംഗ്ലുരുവിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകൾ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന്...
ജയ്‌പൂര്‍:അലഹബാദ്‌ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ മഥുര ജയിലില്‍ നിന്ന്‌ മോചിതനായ ഡോ. കഫീല്‍ ഖാന്‍ സുരക്ഷിതമായ ഇടം തേടി കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ജയ്‌പൂരിലെത്തി. ഉത്തര്‍ പ്രദേശില്‍ തുടര്‍ന്നാല്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ വീണ്ടും ജയിലില്‍ അടയക്കാന്‍ സാധ്യതയുണ്ടെന്ന്‌ അദ്ദേഹം ഭയപ്പെടുന്നു. കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ യു പി വിട്ട്‌ രാജസ്ഥാനിലെത്തിയതെന്ന്‌ കഫീല്‍ ഖാന്‍ പറഞ്ഞു.രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്നിടത്തോളം സുരക്ഷിതനാണെന്നാണ്‌ കരുതുന്നത്‌. തനിക്ക്‌ സുരക്ഷിതമായ താവളം ഒരുക്കാമെന്ന്‌...
മും​ബൈ:   ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് രജ്‌പുത്തിന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ വീ​ട്ടി​ല്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി)​യു​ടെ റെ​യ്‌ഡ്. റി​യ​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. റി​യ​ക്ക് ല​ഹ​രി മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്‌ഡ്. നേ​ര​ത്തെ എ​ന്‍​സി​ബി മും​ബൈ​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ല​ഹ​രി മ​രു​ന്ന് ഇ​ട​പാ​ടു​കാ​ര​ന്‍ സ​യി​ദ് വി​ല​ത്ര​യ്ക്ക് റി​യ​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.എ​ന്‍​സി​ബി സം​ഘം സു​ശാ​ന്തി​ന്റെ ഹൗ​സ് മാ​നേ​ജ​ര്‍ സാ​മു​വ​ല്‍...