25 C
Kochi
Sunday, July 25, 2021

Daily Archives: 3rd September 2020

കൊച്ചി:എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊവിഡ് പാശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.കൊച്ചിൻ കോർപ്പറേഷൻെയും ജിസിഡിഎയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്. കൊവിഡ് ഭീഷണി മൂലം കടകൾ തുറക്കാനാകാത്ത സാഹചര്യമാണ്. അതിനാൽ ലോക്ഡൗൺ മുതലുള്ള വാടകകൾ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ കച്ചവടം നടത്തുന്ന വിധവയായ അരൂർ സ്വദേശിനി ബദറുന്നിസ നൽകിയ ഹറജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 
തിരുവവന്തപുരം:കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ സർവീസിൽ പുതിയ പരിഷ്കരണവുമായി കെഎസ്ആര്‍ടിസി. ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം. ഓർഡിനറി ബസുകളിലാണ് പരിഷ്ക്കാരം നടപ്പാക്കുക. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക.കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നത്...
തിരുവനന്തപുരം:ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് മാഫിയ അരങ്ങുതകര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല ആരോപിച്ചു. പി.കെ...
ബെംഗളൂരു:മലയാളികൾ ഉൾപ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയോടും നടിയുടെ ഭർത്താവായ ആർടിഒ ഓഫീസറോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായുള്ള ബന്ധം പുറത്തുവരികയാണ്. കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതൽ പേരെ നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയും ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു....
ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ  83,883 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകള്‍ ഇതാദ്യമായാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം  38,53,407 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,043 പേരാണ് കൊവിഡ് ബാധയേ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 67,376 ആയി ഉയര്‍ന്നു. പ്രതിദിനം രോഗം ബാധിച്ച്...
പത്തനംതിട്ട:   പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൂന്നംഗ ഫോറൻസിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടര്‍മാരെ നിര്‍ദ്ദേശിച്ചത് സിബിഐ ആണ്.ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടില്‍ മാറ്റം വരുത്തിയത്. മൃതദേഹം ഉടന്‍ സംസ്കരിക്കണമെന്ന് നേരത്തെ ഹെെക്കോടതിയും...
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന സ്വകാര്യ ട്വിറ്റർ അക്കൗണ്ടായ narendramodi_in ആണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു.ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷാ സംബന്ധമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിച്ച് വരികയാണെന്നും ട്വിറ്റര്‍ ഔദ്യോഗികമായി...