25 C
Kochi
Sunday, July 25, 2021

Daily Archives: 1st September 2020

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ  െകാവിഡ് ബാധിതരുടെ എണ്ണം 36,87,145 ആയി. 24 മണിക്കൂറിനിടെ 819 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു.1.77 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. നിലവിൽ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 28,39,882 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്....
ഇന്ത്യയിൽ സംശുദ്ധ രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന പ്രതിബിംബങ്ങളിൽ ഒരാളായിരുന്നു പ്രണബ് മുഖർജി എന്ന് രാഷ്ട്രീയഭേദമന്യേ ആരും പറയും. 'എ മാന്‍ ഫോര്‍ ആള്‍ സീസണ്‍സ്' എന്നാണ് യുപിഎ കാലത്ത് പോലും ഈ രാഷ്ട്രീയ ചാണക്യൻ വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണ രഥത്തിന്റെ കടിഞ്ഞാൺ പലതവണ ഇന്ദിര ഗാന്ധിയുടെ കൈകളിൽ നിന്ന് വഴുതിപ്പോയപ്പോഴും കോൺഗ്രസ്സിനെ  കാലിടറാതെ താങ്ങി നിർത്തിയതിൽ പ്രണബിന് വലിയ പങ്കുണ്ടായിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ ഈ നേതാവിനെ സൗമ്യനും സ്‌നേഹ...
തിരുവനന്തപുരം:സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എൻഐഎ സംഘം ഇന്ന്  സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് എൻഐഎ കത്തു നല്‍കി. സ്വര്‍ണക്കടത്തുകേസില്‍ എൻഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്.സിസിടിവി ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം മാത്രമെ പ്രതികളുടെ സെക്രട്ടേറിയറ്റിലെ ഉന്നതരുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കുകയുള്ളുവെന്നാണ് എൻഐഎയുടെ നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ  നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍,...
ന്യൂഡല്‍ഹി:കൊവിഡ് ഭീതിക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ ജെഇഇ മെയിന്‍ പരീക്ഷകള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ സെപ്തംബർ 6 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ ഐഐടികൾ ഉൾപ്പെടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ നടക്കുക. 605 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത് എട്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍.സംസ്ഥാനത്ത് 13 പരീക്ഷ കേന്ദ്രളുണ്ട്. കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളുടെ വിപുലമായ പട്ടിക കഴിഞ്ഞയാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ...
തിരുവനന്തപുരം:വെഞ്ഞാറമൂട്ടില്‍  രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍  പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍. ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ്  ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ്...