Thu. Mar 28th, 2024

തിരുവനന്തപുരം:

തിരുവനന്തപുരം തീരദേശമേഖലയായ അഞ്ചുതെങ്ങിലെ ലാര്‍ജ് കൊവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ഇന്ന് 443 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ മേഖലയില്‍ 72 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്ക് രോഗം കണ്ടെത്തി. കരിങ്കുളം പഞ്ചായത്തില്‍ 63 പേരെ പരിശോധിച്ചതില്‍ 13 പേരുടെ ഫലം പോസിറ്റീവായി. ചൊവ്വാഴ്ച അഞ്ചുതെങ്ങില്‍ അമ്പത് പേരെ പരിശോധിച്ചതില്‍ 32 പേര്‍ക്കും ഫലം പോസിറ്റീവായിരുന്നു.  ഇന്നലെയും അമ്പത് പേരെ പരിശോധിച്ചതില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പ്രദേശത്ത് നൂറിലധികം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകിരക്കുന്നത് ഇതാദ്യമായാണ്.

 

By Binsha Das

Digital Journalist at Woke Malayalam