Fri. Mar 29th, 2024

തിരുവനന്തപുരം:

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 29 മുതൽ കൊവിഡ് രോഗബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ബംഗാളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാശ് ഘോഷ് കഴിഞ്ഞ ദിവസം കൊവിഡ് രോഗബാധിതനായി മരിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam