24 C
Kochi
Tuesday, December 7, 2021

Daily Archives: 6th August 2020

ഡൽഹി: ഓക്സ്ഫഡ് കൊവിഡ് വാകിസിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, ‌തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിൽ‍. രാജ്യത്തെ 17 കേന്ദ്രങ്ങളിൽ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതിൽ നാലെണ്ണം പുണെയിലും. കേരളത്തിൽ പരീക്ഷണകേന്ദ്രങ്ങളില്ല. കേന്ദ്രസർക്കാർ അനുമതി ലഭിച്ചതിനെത്തുടർന്ന് സിറം ഇൻറസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാംഘട്ട മനുഷ്യ പരീക്ഷണം ഈ മാസം 20ന് ആരംഭിക്കും. വിദേശരാജ്യങ്ങളിൽ വിജയിച്ചാലും ഇന്ത്യയിൽ വിൽപനാനുമതി ലഭിക്കാൻ ഇന്ത്യയിൽതന്നെ മനുഷ്യപരീക്ഷണം നടത്തി വിജയിക്കണം. ഇന്ത്യൻ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരിൽ...
വയനാട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്. തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി.കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുപ്പത്...
കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നൂറ് കടക്കുന്ന പശ്ചാത്തലത്തില്‍ പശ്ചിമ കൊച്ചിയിൽ കൂടുതൽ ഇടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. കൊവിഡ് ക്ലസ്റ്റര്‍ സോണുകളിൽ സ്ഥിതി രൂക്ഷമാണ്. കൊച്ചി നഗരസഭയിലെ 41, 43, 44 ഡിവിഷനുകൾ മൈക്രോ കൺടൈന്മെന്റ് സോണുകളാക്കി. 120 പേർക്കാണ് ഇന്നലെ എറണാകുളത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഒമ്പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മരിച്ച കരുംകുളം പള്ളം സ്വദേശി ദാസനാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 വയസായിരുന്നു. ഇക്കഴിഞ്ഞ 28-ാം തീയ്യതിയാണ് കൊവിഡ് രോഗലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മരണപ്പെട്ട ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ വീണ്ടും കൊവിഡ് പരിശോധനയ്ക്കയ്ക്കുകായിരുന്നു. ഇന്നാണ് ഫലം പുറത്തുവന്നത്. എന്നാല്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. 94 കൊവിഡ് മരണമാണ്...
ഡൽഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസം കൊണ്ട് 904 മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40,000 കടന്നു. രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് കൊവിഡ് രോഗികള്‍ 24 മണിക്കൂറിനുള്ളില്‍ അരലക്ഷം കടക്കുന്നത്. മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. രാജ്യത്ത്...
അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു. 40 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശ്രേയ് ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അപകടം ഉണ്ടായത്. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.സ്വന്തം സംസ്ഥാനത്തുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനമറിയിച്ചു. തീപ്പിടിത്തത്തില്‍ പൊള്ളലേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് മോദി ആശംസിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണഫണ്ടില്‍ നിന്ന്...