31 C
Kochi
Monday, October 25, 2021

Daily Archives: 7th July 2020

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയില്‍ വനിതകള്‍ക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.
ഡൽഹി:അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റത്തിനും ശുപാർശ നൽകിയിട്ടുണ്ട്. സെപ്തംബറിൽ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും എഴുതാനുള്ള അവസരവും ഒരുക്കും. 
കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വേണ്ടി ഭക്ഷണം പോലും വേണ്ടന്നു വെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സേവനമനുഷ്ഠിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രോഗം ഭേദമായി മടങ്ങിയ സലീല്‍ പുലേക്കര്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. രോഗമുക്തി നേടിയ എം കെ ധനേഷും ഇ-മെയിലിലൂടെ കളക്ടര്‍ക്ക് നന്ദി രേഖപ്പെടുത്തി. മരുന്നിനെക്കാള്‍ മനുഷ്യത്വപൂര്‍ണമായ ഇടപെടലാണ് രോഗത്തെ തോല്‍പ്പിക്കാനുള്ള മനക്കരുത്ത് നല്‍കിയതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
വാഷിങ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.  ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ  യുഎസ് അധികൃതർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.  
ബെയ്ജിങ്:കൊറോണ വൈറസിനും പന്നികളിലെ അപകടകാരിയായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ശനിയാഴ്ച ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
വാഷിങ്ടൺ:ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികളെ ഒരു കാരണവശാലും ഇനി രാജ്യത്ത് തുടരാൻ അനുവദിക്കുകയില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക. കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ  യുഎസ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്സ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.ഓൺലൈൻ ക്ലാസുകളിൽ എൻ‍റോൾ ചെയ്ത  എഫ്-1, എം-1 വിദ്യാർത്ഥികൾ രാജ്യത്ത് തുടരേണ്ടതില്ലെന്നും അടുത്ത അധ്യയനവർഷത്തെ പൂർണമായി നടത്തുന്ന ഓൺലൈൻ കോഴ്‌സുകളിലേക്ക് എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 
സതാംപ്ടൺ:കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നരമാസമായി നിർത്തിവെച്ചിരുന്ന ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു.  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള  ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ സതാംപ്ടണിലാണ് മത്സരം. ആദ്യ മത്സരം ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലാണ്. 
കൊച്ചി: സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകൾ പോയിട്ടുണ്ട്.ജോലിയുടെ ഭാഗമായാണോ മറ്റെന്തെങ്കിലും ബന്ധങ്ങളുടെ പേരിലാണോ ഫോൺ വിളികളെന്ന് പരിശോധിക്കും. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ  കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും നയതന്ത്ര ചാനലിനെ കുറിച്ച്...
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും അവശ്യ സാധനങ്ങളും ആരോഗ്യ സേവനങ്ങളും ഉൾപ്പെടയുള്ള സഹായങ്ങൾ ലഭ്യമാക്കിയ കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മ. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്ക് അയച്ച കത്തിലാണ് എറണാകുളം ജില്ല ഭരണകൂടത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചത്. കളക്ടറുടെ നിശ്ചയദാര്‍ഢ്യവും കരുതലും കൊണ്ടു മാത്രമാണ് ഈ കാലത്തും സേവനങ്ങല്‍ മുടങ്ങാതിരുന്നതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.അതേസമയം സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഫേപോസ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ...