31 C
Kochi
Monday, October 25, 2021

Daily Archives: 4th July 2020

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപന തോത് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 14 ജില്ലകളിലും രോഗികള്‍ വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും, പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി വിശദമാക്കി. സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്‍റീന്‍ കര്‍ശനമാക്കുമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരോട് മോശം സമീപനം പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.   
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍വെച്ച് ഇന്നലെ രാത്രിയാണ് രെെരു നായര്‍ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തലശേരി മേലുരിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ...
കായംകുളം:ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം:മലപ്പുറം ചീക്കോട് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം. നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുകയും കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. 
തിരുവനന്തപുരം:കൊവിഡ്  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു. സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും.
തിരുവനന്തപുരം:തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  തലസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്നും നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നതെന്ന് കടകംപ്പള്ളി പറഞ്ഞു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഒരു...
എറണാകുളം: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ക്കറ്റില്‍ കൊവിഡ്  നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തി നാല് മണിക്കൂറില്‍ ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്‌ രാജ്യത്ത് ഇതാദ്യമാണ്. ഒറ്റ ദിവസം കൊണ്ട് നാനൂറ്റി നാല്‍പ്പത്തി രണ്ട് പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനടുത്തെത്തി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷ്തതി നാല്‍പ്പത്തി എണ്ണായിരം...