29 C
Kochi
Saturday, September 25, 2021

Daily Archives: 28th July 2020

തിരുവനന്തപുരം:   കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതുകൂടാതെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം:   തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് ഒൻപത് മണിക്കൂർ പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. എന്നാൽ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ മൊഴി നൽകിയിരുന്നത്. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിർത്താത്തത് തന്റെ തെറ്റാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച്...
തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു മുകളിൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്ത് നിന്ന് വന്നവരും, 96 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ്യഗിച്ചിരിക്കുന്നത്, അതിൽ ഉറവിടമാറിയാത്ത 55 കൊവിഡ് രോഗികൾ. സമ്പർക്ക രോഗികൾ വർദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി...
കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും എം ശിവശങ്കറും എൻഐഎ ഓഫീലിലെത്തി. രാവിലെ പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കേസിലെ സരിത്ത്, സ്വപ്ന, സന്ദീപ് തുടങ്ങിയവരുടെ മൊഴിയുമായി  ശിവശങ്കറിന്റെ മൊഴിയിലുള്ള വൈരുധ്യമാണ് എൻഐഎ ഇന്ന് പ്രധാനമായും നിരീക്ഷിക്കുന്നത്.
തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് കൈമാറും. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്നാണ് കോർപറേഷന്റെ ആവശ്യം. അതേസമയം, പാറശ്ശാലയിലെയും പൊഴിയൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇവിടങ്ങളിലെ ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം പേര്‍ ഡോക്ടര്‍മാരും 24 ശതമാനം പേര്‍ നഴ്സുമാരുമാണ്. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സ വിഭാഗങ്ങളും അടയ്ക്കുകയാണ്. ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളാണ് ഇതിന് പിന്നില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു....
ഡൽഹി:   രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150 ആയി.24 മണിക്കൂറിനിടെ 654 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 33,425 ആയി ഉയർന്നു. ഇന്നലെ മാത്രം 35,175 പേർ കൊവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോഴിക്കോട്:   പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എ എസ്‌പി രീഷ്മ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. നിലവിലെ അന്വേഷണ സംഘത്തിനെതിരെ ഇരയുടെ കുടുംബമടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനിത ഐപിഎസ് ഓഫീസറെ ഉള്‍പ്പെടുത്തി സംഘം വിപുലീകരിച്ചിരുന്നു. അതിനെത്തുടർന്ന് കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതുമാണ്. മൂന്ന് വനിത മനശാസ്ത്ര വിദഗ്ദ്ധരടങ്ങിയ സംഘം ഇരയായ പെണ്‍കുട്ടിയുമായി സംസാരിച്ചു. നേരത്തെ, പെണ്‍കുട്ടി പോലീസിലും...
കൊളംബോ:   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതൽ ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് തുടക്കമിടും. സെപ്റ്റംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണ് നടക്കുക. നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാകുക. അഞ്ച് ടീമുകൾ ലീഗിൽ പങ്കെടുക്കും.
ലണ്ടൻ: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ പ്രതീക്ഷ നല്‍കുകയാണ് വാക്സിന്‍ പരീക്ഷണങ്ങള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ശ്രദ്ധേയമായത്. ഈ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്ത് നടത്തുമെന്നാണ് ബയോടെക്‌നോളജി വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് . പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിന്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാന്‍ കഴിയുമെന്നുമാണ്  സെറം ഇൻസ്റ്റിറ്റ്യൂട്ട്  പ്രതിഷിക്കുന്നത്