30 C
Kochi
Saturday, September 25, 2021

Daily Archives: 27th July 2020

കൊച്ചി:   നീണ്ട ഒൻപത് മണിക്കൂറിന്റെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. നേരത്തെ തിരുവനന്തപുരത്ത് വെച്ച് അഞ്ച് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ്...
കൊച്ചി:   അന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്. കേരളത്തിൽ ഗ്രാമിന് 60 രൂപ കൂടി 4,825 രൂപയായി. പവന് 480 രൂപ കൂടി 38,600 രൂപയായി. ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ഇക്വിറ്റി മാർക്കറ്റുകളിലെ ചാഞ്ചാട്ടം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ തകർച്ച, അമേരിക്കയും ചൈനയും തമ്മിലുളള രാഷ്ട്രീയ- സാമ്പത്തിക- വ്യാപാര തർക്കങ്ങൾ...
തിരുവനന്തപുരം:   കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ ഫോണ്‍ കരാറില്‍ നിര്‍ദ്ദിഷ്ട തുകയേക്കാള്‍ ഏകദേശം 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കമ്പനിക്ക് കരാര്‍ നൽകിയതെന്നും അഴിമതിയെല്ലാം സിപിഎമ്മിന്റെ അറിവോടെയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് ലൈവിൽ കുറ്റപ്പെടുത്തി.
തിരുവനന്തുപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ  ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്ന്  ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍. എന്നാൽ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന് കെ റെയില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് നാലു മണിക്കൂറില്‍ എത്താനുള്ള സ്വപ്ന പദ്ധതിയാണ് കെ റെയില്‍. കളക്ടറും തഹസില്‍ദാരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം തന്നെയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ്  കോര്‍പറേഷന്‍ വ്യക്തമാക്കി. 
ഡൽഹി: ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശിന് ഇന്ന് നൽകിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ് ജയശങ്കറും പങ്കെടുത്ത ചടങ്ങിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകുന്ന നീക്കം. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യൻ നയത്തിലൂടെ ബംഗ്ലാദേശിനെ ചേർത്തുനിർത്തുകയാണ് ഇന്ത്യ.
മുംബൈ: കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഇരുവരുടെയും ഫലം നെഗറ്റിവായ വിവരം അഭിഷേക് ബച്ചനാണ് പുറത്തു വിട്ടത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി, കൊവിഡ് നെഗറ്റിവായി ഐശ്വര്യയും മകളും ആശുപത്രി വിട്ടെങ്കിലും തനിക്കും പിതാവ് അമിതാഭ് ബച്ചനും ആശുപത്രിയിൽ തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം 59, കോഴിക്കോട് 68, തൃശ്ശൂർ 40, കാസർകോട് 38, പാലക്കാട് 41, വയനാട് 17, മലപ്പുറം 86, ഇടുക്കി 70, കണ്ണൂർ 38 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് ബാധിതരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശത്ത് നിന്ന് വന്നവരും...
ജമ്മു: ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം താൻ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന്  മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്‌പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ട് തടങ്കലിലായ ഒമര്‍ അബ്ദുള്ള അടുത്തിടെയാണ് മോചിതനായത്.
കൊച്ചി: ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. ആലുവ പുളിഞ്ചുവട്ടിലെ ഫ്‌ളാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരനായ പറവൂര്‍ സ്വദേശി വിജയനാണ് ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ്...
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിന് സിപിഎം പോളിറ്റ് ബ്യുറോയുടെ പിന്തുണ. കേസിന്റെ  പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ബിജെപിയും കോൺഗ്രസ്സും ശ്രമിക്കുകയാണെന്നും എന്നാൽ, ആ ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൻഐഎ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.