29 C
Kochi
Saturday, September 25, 2021

Daily Archives: 16th July 2020

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.അതേസമയം കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും അടുത്ത നാല് ദിവസം...
ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ യോഗത്തിന്റെ ഉന്നതതല യോഗത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തും. നോര്‍വേ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. 75-ാം വാര്‍ഷികത്തില്‍ 'നമുക്ക് എങ്ങനെയുള്ള യുഎന്നിനെയാണ് ആവശ്യം' എന്നതാണ് സമ്മേളനത്തിന്റെ വിഷയം.
ടെഹ്‌റാൻ: ഛാബഹാർ-സഹേദാൻ റെയിൽ  ഇന്ത്യയുമായി ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും ഇന്ത്യയെ റെയിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കി എന്ന വാർത്ത വ്യാജമാണെന്നും  ഇറാൻ തുറമുഖ, സമുദ്ര സംഘടന പ്രതിനിധി ഫർഹദ് മൊന്താസറെ പറഞ്ഞു. ഛാബഹാറിൽ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള രണ്ട് കരാർ മാത്രമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളതെന്നും  വ്യക്തമാക്കി. 
തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി ഇപി ജയരാജൻ. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ: പാനൂർ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് റിമാൻഡ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
കൊച്ചി: എറണാകുളത്ത് കൊവിഡ് സമ്പർക്കവ്യാപന തോത് അനുസരിച്ച് പ്രദേശങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. പിസിആർ ടെസ്റ്റുകളും ആന്റിജൻ പരിശോധനയുടെ എണ്ണവും ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് അടിസ്ഥാനത്തിൽ വർധിപ്പിച്ചു വരുകയാണ്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ കൂടുതൽ ശക്തമായി ഏറ്റെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.എന്നാൽ മലപ്പുറത്തെ പൊന്നാനിയിൽ അതീവ ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായി പൊന്നാനി നഗരപരിധിയിൽ...
തിരുവനന്തപുരം: അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർവീസിന് നിരക്കാത്ത പ്രവർത്തനം ശിവശങ്കറിന്റെ ഭാഗത്ത് നിന്നുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ രാജ്യ സുരക്ഷയ്ക്ക് അപകടകരമാകുന്ന വലിയ ശൃംഖല ഉണ്ടെന്നു കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുഎഇ അറ്റാഷെ റഷീദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നവരാണ്, 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. സമ്പർക്കം വഴി 481 പേർക്ക് രോഗം ബാധിച്ചതും ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇതിൽ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല....
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ ഡൽഹിയിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ശേഖരിക്കാനിരിക്കെയാണ് അറ്റാഷെ യുഎഇ ലേക്ക് പോയത്. അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വർണം എത്തിയിരുന്നത്. അറ്റാഷെയും കേസിലെ മറ്റ്  പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ.
ചെന്നെെ:അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്നലെ  മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ  റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വസതി ആക്കുന്ന കാര്യം ഹെെക്കോടതിയെ അറിയിച്ചത്.