29 C
Kochi
Saturday, September 25, 2021

Daily Archives: 20th July 2020

ജയ്‌പൂർ: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിൽ ഉടൻ നടപടിയെടുക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് സ്പീക്കർ സി പി ജോഷി. സ്പീക്കർക്ക് വേണ്ടി രാജസ്ഥാൻ ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‍വിയാണ് കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എംഎൽഎമാർക്ക് എതിരെ നിലവിൽ സ്പീക്കർ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും സ്പീക്കറോ നിയമസഭയോ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും വ്യക്തമാക്കി.
ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ  ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന നിലപാട്, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ, ചൈനീസ് ആക്രമണം തുടങ്ങി വിഷയങ്ങൾ മുൻ നിർത്തിയാണ് ആരോപണം. കൊവിഡ് 19 പരിശോധനകൾ വെട്ടിച്ചുരുക്കുകയും മരണങ്ങളെക്കുറിച്ച് തെറ്റായ റിപ്പോർട്ടുകൾ നൽകുകയും ചെയ്‌തതായി അദ്ദേഹം ആരോപിച്ചു.
ഡൽഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎം നേതൃത്വത്തിനും ഭിന്ന അഭിപ്രായങ്ങൾ ഇല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്ത് കേസിലുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം മറുപടി നൽകുമെന്നും യെച്ചൂരി വ്യക്തമാക്കി.
പാലക്കാട്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം മാർക്കറ്റിലെ...
  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നത് കൊണ്ടാകാം എന്ന് ഗുലേറിയ പറഞ്ഞു. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുളളത്. അതേസമയം, ഇന്ത്യയുടെ കോവാക്‌സിൻ  ആദ്യഘട്ടത്തിൽ 375 പേരിൽ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ആയിരത്തി എണ്ണൂറ് പേര് എയിംസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തികൊണ്ട് വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും  കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ വ്യാപനമുണ്ടായിട്ടുള്ളതായാണ് വിവരം. 14 രോഗികൾക്കും 10 കൂട്ടിരിപ്പുകാർക്കും രോഗബാധയുണ്ടായി. കഴിഞ്ഞ ദിവസം  ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്.കൊവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസുകൾ റദ്ധാക്കി....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഇയാളെ ഡ്രീം കേരള പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതായി സർക്കാർ വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് എടുക്കാൻ സഹായം ചെയ്തത് അരുൺ ബാലചന്ദ്രനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ ഐടി പാർക്ക്സ് മാർക്കറ്റിംഗ് ആന്‍റ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരുമാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിചിരിക്കുന്നത്. അതേസമയം 245 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്താകെ 337 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. എന്നാൽ കൊവിഡ് ചികിത്സയിലിരിക്കെ ഇടുക്കി ചക്കാമ്പാറ...
ന്യൂഡല്‍ഹി:കാലാവസ്ഥയും കൊവിഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പുതിയ പഠനവുമായി  ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍. മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19 വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതോടൊപ്പം തന്നെ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനം കുറയുമെന്നും  പഠനം അവകാശപ്പെടുന്നു. ഏപ്രില്‍ മാസത്തിനും ജൂണിനും ഇടയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.
ജയ്പൂര്‍:രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വ. 45 വയസ്സാകുമ്പോള്‍ പ്രധാനമന്ത്രിയാകാനാണോ ബിജെപിയില്‍ ചേരുന്നതെന്ന് പൈലറ്റിനോട് ആല്‍വ ചോദിച്ചു. കൊവിഡിനെതിരെ പോരാട്ടം നടക്കുന്ന ഘട്ടത്തിലും, അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം നടക്കുമ്പോഴും സച്ചിന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി നിയമനം തേടി നടക്കുകയാണെന്നും മാര്‍ഗരറ്റ് കുറ്റപ്പെടുത്തി.