29 C
Kochi
Saturday, September 25, 2021

Daily Archives: 21st July 2020

തിരുവനന്തുപുരം: കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡിപ്പോ താൽകാലികമായി അടച്ചു.  കാട്ടാക്കട സ്വദേശിയായ ഡ്രൈവർ  ഈ മാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടില്‍ പ്രവേശിച്ചിരുന്നു. ഇയാൾക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയില്‍ നിന്നാകാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ.
മുംബൈ: 60 മത്സരങ്ങളുമായി പൂര്‍ണ രൂപത്തില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് നിലവിലെ തീരുമാനമെന്ന്  ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഈ വിഷയം ഐ.പി.എല്‍ ഭരണ സമിതി 10 ദിവസത്തിനുള്ളില്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. യുഎഇ വേദിയാകാൻ സാധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ക്വീവ്: യുക്രെയ്‌നില്‍ ആയുധധാരി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി.  തലസ്ഥാനനഗരമായ ക്വീവിലെ  ലൂസ്ക്കി എന്ന സ്ഥലത്താണ് സംഭവം.  മാക്സിം പ്ലോഖോയ് എന്ന വ്യക്തിയാണ് 20 യാത്രക്കാരുള്ള ബസ് കൈവശപ്പെടുത്തിയിരിക്കുന്നത്. തന്റെ കൈവശം തോക്കും മറ്റു സ്ഫോടക വസ്തുക്കളും ഉണ്ടെന്നും പറഞ്ഞ ഇയാൾ തന്നെയാണ് പോലീസിനെയും വിവരമറിയിച്ചത്. ബേസിൽ നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നുവെന്നും പക്ഷെ ആളപായം സംഭവിച്ചത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂഡൽഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.  ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി കുറയ്ക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം പരിഗണിക്കാനാവില്ലെന്നും  നേരത്തെ തീരുമാനിച്ചത് പോലെ രണ്ടാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയണമെന്നും  ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്ലി വ്യക്തമാക്കി.
എറണാകുളം:അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയം വിജയകരമായി തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ മാറ്റിവെച്ചു. യന്ത്രസഹായത്തോടെ ഹൃദയം തോമസിന്റെ ശരീരത്തില്‍ ഇടിച്ചുതുടങ്ങിയെന്നും വൈകാതെ പൂര്‍ണഫലം അറിയാനാകുമെന്നും ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. ഹൃദയം കൂടാതെ അനുജത്തിന്റെ വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയും ദാനം ചെയ്തു.  
തിരുവനന്തപുരംകേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സംസ്ഥാനത്ത് ഇന്ന് ഒരു  കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു.  തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ ആണ് മരിച്ചത്.72 വയസായിരുന്നു.തിരുവനന്തപുരം- 151 , കൊല്ലം-...
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ നാലാം പ്രതിയായ  സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസോസിയേഷൻ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. മണ്ണന്തല പൊലീസ് സന്ദീപ് നായരെ മദ്യപിച്ച് പിടികൂടിയപ്പോൾ ജാമ്യത്തിലിറക്കാൻ സഹായിച്ചുവെന്ന പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
എറണാകുളം:യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാനും കോടതി നിർദ്ദേശം നൽകി. യുഎൻഎ സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേർക്കെതിരെ കേസെടുത്തത്. കേസിലെ  മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ...
തിരുവനന്തപുരം:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ ഇയാൾക്ക്  ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുവിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എന്നാൽ  കൊവിഡ് വ്യാപനത്തെ തുടർന്ന് ഇയാൾ തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.
ന്യൂഡല്‍ഹി:ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തിലധികം ആളുകളും കൊവിഡ് ബാധിതരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സെറോളജിക്കല്‍ സര്‍വേ അനുസരിച്ച്  23.48 ശതമാനം ആളുകളിലും കൊവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.