Sat. Apr 20th, 2024
തിരുവനന്തപുരം:

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അവരെ സർക്കാരോ മുന്നണിയോ സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിൽ ഉൾപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.

അതേസമയം സ്വർണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഫേപോസ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

By Athira Sreekumar

Digital Journalist at Woke Malayalam