29 C
Kochi
Saturday, September 25, 2021

Daily Archives: 14th July 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യവകുപ്പ്. കൊവിഡ് ബാധിതരില്‍ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നതായാണ് കണ്ടെത്തൽ. ചില രോഗികളിൽ കരളിനെയും ബാധിക്കുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലച്ചില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി കാസർഗോഡ് ജില്ലാ കളക്ടര്‍ അറിയിച്ചു. തൂണേരിയില്‍ അന്‍പതോളം ആളുകള്‍ക്ക് ആന്റിജന്‍ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് തീരുമാനം. ജില്ല വിട്ടു പോകുന്നവര്‍ ആര്‍ആര്‍ടിയെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.കൊവിഡ് 19 ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ജില്ലാ...
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീ പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു നടപടി.
കൊച്ചി: എറണാകുളം ചെല്ലാനത്ത് 600ലേറെ പേർക്കെങ്കിലും കൊവിഡ് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കത്തയച്ചു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ അപര്യാപ്തമാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കൃത്യമായ കണക്കുകളല്ല പുറത്തുവിടുന്നതെന്നും കത്തിൽ പറയുന്നു. അതേസമയം ചെല്ലാനത്ത് 35 പേർക്ക് കൂടി കോവിഡ് പോസിറ്റീവായതായി മന്ത്രി വി എസ്സു നിൽകുമാർ ഇന്ന് സ്ഥിരീകരിച്ചു. 
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങള്‍ നടക്കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് നാളെ തന്നെ അറിയിക്കാൻ സർക്കാറിന് കോടതി നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ റജിസ്റ്റർ ചെയ്‌തെന്നും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച...
തിരുവനന്തപുരം: തിരുവനന്തപുരം സ്വ‌ർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനായി എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ഇൻ്റർപോളിന് കൈമാറും. അതേസമയം സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  സന്ദീപിന്‍റെ ബാഗ് തുറന്ന് പരിശോധിക്കാനും അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വ‍ർണ്ണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം: പഞ്ചായത്ത് തലത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഓരോ പഞ്ചായത്തിലും 100 കിടക്കകൾ വീതമുള്ള സെന്ററുകൾ സജ്ജമാക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കി.
രാജസ്ഥാൻ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. സച്ചിൻ പൈലറ്റിനൊപ്പം പോയ മന്ത്രിമാരായ വിശ്വേന്ദർ സിംഗ്, രമേഷ് മീണ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചതായി രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. രാജസ്ഥാനിലെ പുതിയ പാർട്ടി അധ്യക്ഷനായി ഗോവിന്ദ് സിംഗ് ദതാസ്ത്രെയെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. എന്നാൽ ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്. ജൂൺ മാസം മാത്രം 9 തവണയാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് കണ്ടെത്തിയത്. എന്നാൽ മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണു സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗ ഉറവിടം അറിയാത്ത 26 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരും 66 പേർ മറ്റ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. തിരുവനന്തപുരത്ത് മാത്രം 201 കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം 151 ഇന്ന് രോഗമായുക്തരായി.തിരുവനന്തപുരം- 201, എറണാകുളം- 70, മലപ്പുറം- 58, കോഴിക്കോട്-...