29 C
Kochi
Saturday, September 25, 2021

Daily Archives: 30th July 2020

തിരുവനന്തുപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഏത് സമയത്തും പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് എല്ലാ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനോടകം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന  റിപ്പോര്‍ട്ടുകള്‍ അന്നന്ന് സമര്‍പ്പിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. എലിപ്പനി തടയാന്‍ 'ഡോക്‌സി ഡേ' ക്യാമ്പയിനുകള്‍ ജില്ലകള്‍...
തിരുവനന്തുപുരം: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന എന്നതാണ് ദേശിയ ശരാശരി. കേരളത്തിൽ  ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഡൽഹി: പ്രതിരോധ അഴിമതിക്കേസില്‍ സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്ലിക്ക്  നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2001ലെ കേസിൽ 19 വർഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജറുകള്‍ വാങ്ങാനുള്ള പദ്ധതിയിൽ  ജയ ജയ്റ്റ്ലി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. കൂടാതെ ഗൂഢാലോചനയിലും പങ്കുള്ളതായി സി.ബി.ഐ കോടതിയിൽ അറിയിച്ചു. ജയ ജയ്റ്റ്ലിയുടെ മുൻ സഹപ്രവർത്തകരായ...
മലപ്പുറം : പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.  മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് മുഹമ്മദ് ഫായിസ് തുക കൈമാറിയത്. പേപ്പർ കൊണ്ട് പൂവുണ്ടാക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ ഒട്ടും വിഷമമില്ലാതെ ചിലർക്ക് റെഡിയാവും ചിലർക്ക് റെഡിയാവില്ല..റെഡിയായില്ലേലും എനിക്ക് ഒന്നുമില്ലെന്ന് മലപ്പുറം ഭാഷയിൽ പറയുന്ന ഫായിസിന്റെ പ്രചോദനപരമായ വാചകങ്ങളാണ്...
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശൂർ- 83, തിരുവനന്തപുരം- 70, പത്തനംതിട്ട- 59, ആലപ്പുഴ- 55, കോഴിക്കോട്- 42, കണ്ണൂർ- 39, എറണാകുളം-34, മലപ്പുറം- 32, കോട്ടയം- 29, കാസർഗോഡ്- 28, കൊല്ലം- 22, ഇടുക്കി- 5, പാലക്കാട്- 4. വയനാട്- 3 എന്നിങ്ങനെയാണ് ഇന്ന്...
ദോഹ: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോവിഡ് മുക്തനായി. ഖത്തർ ക്ലബ്ബ് അൽ-സദ്ദിന്റെ മുഖ്യ പരിശീലകൻ കൂടിയായ സാവി തന്നെയാണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്.  രോഗ വിവരം അറിഞ്ഞ് സന്ദേശമയച്ചവർക്ക് നന്ദി അറിയിക്കുന്നതായും സാവി കുറിച്ചു.  വീട്ടിൽ തിരിച്ചെത്തിയെന്നും ഇപ്പോൾ കുടുംബത്തോടൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി. 
ന്യൂഡല്‍ഹി:ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കാമ്പുള്ള കാര്യങ്ങൾ കയ്യിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനും ഹർജിക്കാരനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. നടി റിയ ചക്രവർത്തിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകയത്.
തിരുവനന്തപുരം:പിവി അൻവർ എംഎൽഎയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ. വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കണ്ണൂർ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൊച്ചി:കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെ കുറിച്ച്  ജില്ലാ കളക്ടറോടും കോർപറേഷനോടും റിപ്പോർട്ട് തേടി ഹൈക്കോടതി.  കേസ് വീണ്ടും പരിഗണിക്കുന്ന  ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക്  ഇടപെടാമെന്നും ഹൈക്കോടതി അറിയിച്ചു. മുല്ലശേരി കനാലിന്‍റെ കാര്യത്തിൽ  യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി അറിയിച്ചു. 
ജയ്പൂര്‍:ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ അറിയിച്ചു. ജയ്പൂരിലേക്ക് മടങ്ങുന്നതിനായി പൈലറ്റും 18 എംഎല്‍എമാരും സംരക്ഷണം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നേതാക്കൾ ഹരിയാനയിലാണ്.  നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യരാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വിമതര്‍ ജയ്പൂരിലേക്ക് മടങ്ങാനൊരുങ്ങുന്നതെന്നാണ് സൂചന.