31 C
Kochi
Monday, October 25, 2021

Daily Archives: 10th July 2020

ഡൽഹി: കൊവിഡ് മഹാമാരിക്കിടയിൽ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐ.ഐ.ടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കണം, യുജിസിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം എന്നിങ്ങനെ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ഹാഷ്ടാഗിലൂടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.  
ചെന്നൈ: സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ടി ആര്‍ ബാലു. ശ്രീലങ്കയില്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈന ശ്രീലങ്കയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.
മുംബൈ: യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരിയൊന്നിന് 12 രൂപ നിരക്കില്‍ 15,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ക്യാപ് പ്രൈസ് 13 രൂപയാണ്, എന്നാൽ യോഗ്യരായ ജീവനക്കാര്‍ക്ക് ഒരുരൂപ കിഴിവില്‍ ഓഹരിയൊന്നിന് 12 രൂപനിരക്കില്‍ ലഭിക്കും.  ആയിരം ഓഹരികളടങ്ങിയ ഒരു ലോട്ടായിട്ടായിരിക്കും വില്പന നടക്കുക.
കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തുമെന്നും കൊച്ചിയിൽ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സാഹചര്യം സങ്കീർണമാകുമെന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച് സരിത്ത് സ്വന്തം കാറിലാണ് വന്നുകൊണ്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പേരൂർക്കട ഭാഗത്ത് എവിടെയോ വെച്ച് സ്വർണ്ണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് സരിത്ത് ചെയ്യുന്നത് എന്ന നിഗമനത്തെ തുടർന്ന് സിസിടിവി ക്യാമറകൾ തേടുകയാണ് നിലവിൽ കസ്റ്റംസ്.എന്നാൽ കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട്- 28, കൊല്ലം- 28, കണ്ണൂർ- 23, എറണാകുളം- 20, തൃശൂർ- 20, കാസർകോട്- 17, കണ്ണൂർ- 12, ഇടുക്കി- 12, കോട്ടയം- 7 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്ത് നിന്ന് വന്നവരും 51 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്...
തിരുവനന്തപുരം:   പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും, ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവില്‍ 11 മണി വരെ തുറന്നിരുന്ന കടകള്‍ വൈകീട്ട് അഞ്ച് മണി വരെ തുറക്കാന്‍ അനുവദിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സപ്ലൈക്കോയുടേയും കണ്‍സ്യൂമര്‍ഫെഡിന്റേയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും.മത്സ്യത്തൊഴിലാളികള്‍ക്ക്...
ഡൽഹി:രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കൊവിഡ് പ്രതിസന്ധിയിൽ സർക്കാരിന് ആശങ്കയില്ലെന്നും കാരണം ഇന്ത്യ ഇത്ര വലിയ രാജ്യമായിട്ടും സാമൂഹികവ്യാപനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്  26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികൾ. നിലവിൽ വിദേശത്തുള്ള കൊച്ചി സ്വദേശിയായ  ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്നയുടെ ബിസിനസ് പാർട്ണറായ തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ നാലാം പ്രതിയാണ്.
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പൊന്നാനി താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മലപ്പുറത്ത് സ്ഥിരീകരിച്ച 55 കൊവിഡ് കേസുകളിൽ 21 പേര്‍ പൊന്നാനി താലൂക്ക് പരിധിയിൽ ഉള്ളവരായിരുന്നു.അതേസമയം കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് കൊല്ലം ജില്ലയിൽ കടൽ മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു. തുറമുഖങ്ങളോട് അനുബന്ധിച്ചുള്ള ലേല ഹാളുകളും പൂർണമായി അടച്ചിടാനാണ് ജില്ലാ...