31 C
Kochi
Monday, October 25, 2021

Daily Archives: 9th July 2020

ഡൽഹി: രാജ്യത്ത് ഏതാനും ചില മേഖലകളില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സമ്പദ്  വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിന്റെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുത് ആയിരുന്നു അദ്ദേഹം.
കണ്ണൂർ: കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ ആത്മഹത്യ ഭീഷണി.റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ്സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഇരുന്നൂറോളം പേർ പ്രതിഷേധിച്ചത്. പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
ചെന്നിത്തല: കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ യുവതിക്കു കൊവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിക്കാണ് രോഗം കണ്ടെത്തിയത്. ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിനു രോഗമില്ല. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പൊലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
തിരുവനന്തുപുരം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ക്ലി​ഫ്ഹൗ​സി​ലെത്തിയതിന് തെ​ളി​വു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​യെ ഇ​വ​ർ പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു വ്യ​ക്ത​മാ​കു​മെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.
തിരുവനന്തുപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം നാളെ രാവിലെ 10 മണിക്ക് ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ മൂന്നിടങ്ങളില്‍ നിന്നും ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറി. മറ്റു രണ്ടു സ്ഥലങ്ങളില്‍നിന്നും അടുത്ത രണ്ടു ദിവസത്തിനകം പിന്മാറും. പാങ്കോങ് തടാക മേഖലയില്‍ നിന്നും ചൈനീസ് സേന പിന്മാറാന്‍ മടിക്കുന്നതയി സേന വൃത്തങ്ങള്‍. ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇടുക്കി: പാസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പരിശോധനയും നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. കേരള - തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന കമ്പം, തേനി മേഖലകളിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമാണ്. തേനിയിൽ നൂറിലധികം കൊവിഡ് കേസുകളാണ് ദിവസവും സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ഉൾപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു.
തിരുവനന്തപുരം: കേരളത്തിൽ മൾട്ടിപിൾ ക്ലസ്റ്റർ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന്  339 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്; ഏഴ് പേരുടെ രോഗഉറവിടം വ്യക്തമല്ല.തിരുവനന്തപുരം- 95, മലപ്പുറം- 55, പാലക്കാട്- 50, തൃശൂർ- 27, ആലപ്പുഴ- 22, ഇടുക്കി- 20, എറണാകുളം- 12, കാസർഗോഡ്- 11, കൊല്ലം- 10, കോഴിക്കോട്- 8,...