29 C
Kochi
Saturday, September 25, 2021

Daily Archives: 22nd July 2020

തിരുവനന്തുപുരം: സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കി​ടെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പ​ട്ടം സെ​ന്‍റ് മേരീ​സ് സ്കൂ​ളി​ൽ കീം ​പ​രീ​ക്ഷ​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​വ​രാ​ണ് കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി കൂ​ട്ടം കൂ​ടി​യ​ത്. ഇ​വി​ടു​ത്തെ ദൃ​ശ്യങ്ങ​ൾ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.അ​തി​നി​ടെ, കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​ലി​യ​തു​റ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ്...
തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. നിലവിൽ ഇവർ എൻഐഎയുടെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ് നടപടികളും പൂര്‍ത്തിയാകാൻ സമയം വേണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യം പരിഗണിച്ച് ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ നൽകിയ ജാമ്യ ഹർജിയും 24ന് എൻഐഎ പ്രത്യേക കോടതി പരിഗണിക്കും. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരം കടക്കുന്നത്. ഇതോടെ ആകെ രോഗികൾ 15,032 ആയി. സമ്പർക്കം വഴി 785 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്, ഇതിൽ ഉറവിടം അറിയാത്തവ 57 കേസുകൾ. അതേസമയം 272 പേർ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂർ 56, കോട്ടയം 51, പത്തനംതിട്ട 49, ഇടുക്കി 43, കണ്ണൂർ...
റിയാദ്:റിയാദിലെ ഇന്ത്യൻ എംമ്പസി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ സൗദി പൊലീസ് ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.  കഴിഞ്ഞ 13 വർഷമായി  കുടുംബസമേതം റിയാദില്‍ കഴിയുന്ന ഡൊമിനിക്കിനെയാണ് ഇക്കഴിഞ്ഞ ജൂലായ് എട്ടിന് സൗദി പൊലീസ് അറസ്റ്റ് ചെയ്ത് അല്‍ ഹെയര്‍ ജയിലിലടച്ചത്.ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന ഡൊമിനിക് റിയാദ് എംബസ്സിയിൽ നടക്കുന്ന അഴിമതിക്കെതിരായി  നിരവധി വര്‍ഷങ്ങളായി പരാതിപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്‍റെ ഭാഗമായി നിരവധി...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാർജ് ചെയ്തിരുന്നത്.സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയുളള മാർഗനിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി. ഇ​വ​ർ​ക്ക് റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റും ന​ട​ത്തും. ഓ​രോ​രു​ത്ത​ര്‍​ക്കും ശു​ചി​മു​റി അ​ട​ക്ക​മു​ള്ള ഓ​രോ മു​റി​യും തൊ​ഴി​ലു​ട​മ​ക​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി...
കൊച്ചി:ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ കലാപരിശീലന ശൃംഖല ഓണ്‍ലൈനിലൂടെ ഒരുക്കി കലാഭവന്‍. 156 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് ലോകത്തെവിടെ നിന്നും മലയാളികള്‍ക്ക് കലാ പരിശീനത്തിന് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അവസരമൊരുക്കും. ആദ്യമായാണ് കലാപഠനത്തിനായി ഇത്ര വിപുലമായ ഒരു സംവിധാനമൊരുങ്ങുന്നത്.ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, ഗിറ്റാര്‍, കീബോര്‍ഡ്, വയലിന്‍, തബല, മൃദഗം, ഫ്ളൂട്ട്, ഡ്രംസ്, ഡ്രോയിങ് തുടങ്ങിയ...
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കുമായി റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അത് കൂടാതെ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ മാസം പതിനാലിന് ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്  കൊവിഡ് സ്ഥിരീകരിച്ചത് .
ആലുവ:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ നാളെ മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു.  ഈ സ്ഥലങ്ങളെ ഒറ്റ ക്ലസ്റ്റർ ആയി കണക്കാക്കിയാണ് കർഫ്യു.കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള  കടകൾ തുറക്കാം എന്നാൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും മെഡിക്കൽ ഷോപ്പുകൾക്ക്...
ഡൽഹി:തന്ത്രപ്രധാനമായ ടാങ്ക് വേധ മിസൈൽ  ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യ. ഹെലികോപ്റ്ററുകളില്‍ നിന്ന് ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിന് വേണ്ടിയാണ് ഡിആര്‍ഡിഒ   ധ്രുവാസ്ത്ര തയ്യാറാക്കിയിരിക്കുന്നത്.  നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന നാഗ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇത്. ജൂലൈ 15, 16 ദിവസങ്ങളിലായാണ് പരീക്ഷണം നടന്നത്.
തിരുവനന്തപുരം:ഈ മാസം 27ന്  ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കുന്നത്. ധനബില്‍  ദീര്‍ഘിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എന്നാല്‍, സഭാ സമ്മേളനം മാറ്റിവെയ്ക്കാമെന്നുള്ള തീരുമാനത്തോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. അവിശ്വാസ നോട്ടീസും, സ്പീക്കര്‍ക്കെതിരായ പ്രമേയവും നിലനില്‍ക്കുന്നതിനാല്‍ സമ്മേളനം മാറ്റാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. അതേസമയം, സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം  ഈ മാസം 24ന് ചേരും.