29 C
Kochi
Saturday, September 25, 2021

Daily Archives: 17th July 2020

തിരുവനന്തപുരം: കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡ്വൈസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനില്‍ അനധികൃതമായി രൂപീകരിച്ചത്.
തിരുവനന്തുപുരം: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍. അതേസമയം, പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. സർക്കാർ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൊവിഡ് പോരാട്ടത്തോട് സഹകരിക്കണമെന്നും മമത അഭ്യർത്ഥിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 1,690 പേർക്കാണ് പുതുതായി പശ്ചിമ ബംഗാളിൽ  കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിനായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മമത ബാനർജീ വിമർശിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8,641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
തിരുവനന്തുപുരം: മുഖ്യ​മ​ന്ത്രി സം​സ്ഥാ​ന​ത്തി​ന്‍റെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തി​ല്‍ കു​റ​ഞ്ഞ ഒ​രു ന​ട​പ​ടി​യും സ്വീ​കാ​ര്യ​മ​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍​ക്കും രാ​ജ്യ വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​നം ചെ​യ്യു​ന്ന​വ​ര്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു. സ്വ​ന്തം പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി​യ​തു കൊ​ണ്ട് എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തേ​ണ്ട. ഇ​ത് ജ​ന​ങ്ങ​ള്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.
വാഷിംഗ്‌ടൺ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.ഇന്ത്യ–ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ട്രംപിന്റെ സന്ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മക്‌നാനി ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ വിദേശത്ത് നിന്ന് വന്നവരും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. അതേസമയം തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മുതലായ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 133 പേർ ഇന്ന് രോഗമുക്തരായി.തിരുവനന്തപുരം- 246, എറണാകുളം- 115, പത്തനംതിട്ട- 87,...
കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രനെതിരേയും പൊലീസ് കേസെടുത്തു. കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. മഴവന്നൂർ ഗ്രാമ പഞ്ചായത്ത് കെട്ടിടം ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് കേസ്. നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. അഭിഭാഷകനായ അരുൺ കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാൻ അനുമതി നൽകിയതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ജാദവിനെ സ്വതന്ത്രമായി കാണാന്‍ സാധിക്കുന്നില്ലെന്നും അന്താരാഷട്ര ട്രൈബൂണല്‍ വിധി പാകിസ്ഥാന്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ കൈയ്യും മുഖ്യമന്ത്രിയുടെ ഓഫീസും ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  സ്വർണ്ണത്തിന്റെ നിറം ചുവപ്പല്ല  കാവിയും പച്ചയുമാണെന്ന് തെളിഞ്ഞതായും ചൂണ്ടിക്കാട്ടി.