29 C
Kochi
Saturday, September 25, 2021

Daily Archives: 15th July 2020

കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയിൽ ഇളവിനും അനുമതി തേടി. എന്നാൽ മുൻ വൈദികന്‍റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 623 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 വിദേശത്ത് നിന്ന് വന്നവരും, 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. സംസ്ഥാനത്താകെ 4,580 കൊവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് 196 പേർ രോഗമുക്തരായി.തിരുവനന്തപുരം- 157, കാസർഗോഡ്- 74, എറണാകുളം- 72, കോഴിക്കോട്- 64,  പത്തനംതിട്ട- 64, ഇടുക്കി- 55, കണ്ണൂർ- 35, കോട്ടയം-...
ഗോവ: ഗോവയിൽ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാവിലെ ആറ് വരെ ജനതാ കര്‍ഫ്യൂ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്ന് ദിവസം സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയില്‍ ഇന്നലെ മാത്രം 170 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
ലഡാക്ക്:ജൂലൈ 17, 18 തീയതികളിലായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്  ലഡാക്കും ജമ്മു കശ്മീരും സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും രാജ്നാഥ് സിംഗിനെ അനുഗമിക്കും. നിയന്ത്രണരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളും ഇരുവരും സന്ദർശിക്കും. ഇതോടൊപ്പം ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനായി ഉണ്ടാക്കിയിരിക്കുന്ന കരാറുകളിൽ ചർച്ച നടത്താൻ ഉന്നതതല യോഗവും ചേരും.
എറണാകുളം:കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പ്രത്യേക നിർദ്ദേശം നൽകി.  കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും അറിയിച്ചു.പ്രതിഷേധ പരിപാടികളിൽ 10 പേർക്ക് പങ്കെടുക്കാം എന്ന സംസ്ഥാന സർക്കാർ മാർഗനിർദേശം കേന്ദ്രനിർദേശങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത് സംബന്ധിച്ച്...
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചും നാല് ജില്ലകളിൽ വീതവും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മീല്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം:സംസ്ഥാനത്ത് നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിനായി നൈപുണ്യ നയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപിരാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  യുവജന നൈപുണ്യദിനാഘോഷം ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരിന്നു അദ്ദേഹം.
ഇ​ടു​ക്കി​:ഇ​ടു​ക്കി​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉ​ൾ​പ്പെ​ടെയാണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യോ​ട് ക​ള​ക്ടർ റി​പ്പോ​ർ​ട്ട് തേ​ടി.
അടൂർ :പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ജോലി ചെയ്തിരുന്ന സ്പേസ് പാർക്കിന്‍റെ മേൽനോട്ടം വഹിക്കുന്ന സർക്കാർ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി  ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും കസ്റ്റംസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.  സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്ലാറ്റിൽ നിത്യ സന്ദർശകരായിരുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്.