29 C
Kochi
Saturday, September 25, 2021

Daily Archives: 25th July 2020

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസര്‍ഗോഡ്- 105, ആലപ്പുഴ- 102, കൊല്ലം- 80, എറണാകുളം- 79 (ഒരാള്‍ മരണമടഞ്ഞു), കോട്ടയം- 77, മലപ്പുറം- 68, കണ്ണൂര്‍- 62, പത്തനംതിട്ട- 52, ഇടുക്കി- 40, തൃശൂര്‍- 36, പാലക്കാട്- 35, വയനാട്- 17 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന്...
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപ തുഷാർ വെള്ളാപ്പള്ളിയാണ് കൈമാറിയതെന്ന് സുഭാഷ് വാസു പറഞ്ഞു. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ്‌ കൗണ്‍സല്‍ ജി പ്രകാശ് ഫയല്‍ ചെയ്ത ഹര്‍ജി ഓഗസ്റ്റ് പകുതിക്ക് മുൻപ് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ ഹർജിയിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ച്‌ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ തലശേരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ പോക്‌സോ ആക്ട് ഒഴിവാക്കിയതോടെ ജാമ്യം ലഭിച്ച പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹർജി നൽകിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 3000നും 4000നും ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 600 ഓക്സിജൻ സിലിണ്ടറുകളും 200 വെൻറിലേറ്ററുകളും ആവശ്യം വന്നേക്കാമെന്നും ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കാൻ 118 സ്ക്വാഡുകളെ രംഗത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് ബീച്ച് ആശുപത്രി രണ്ടുദിവസത്തിനുള്ളിൽ കൊവിഡിനായുള്ള ആശുപത്രിയാക്കി മാറ്റും. ചികിൽസയ്ക്കു സജ്ജമാകാൻ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പുതിയ...
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കിരിക്കുന്നത്. തനിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണെന്നും അദ്ദേഹം തന്നെയാണ്  ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സമ്പ‍ർക്കത്തിൽ വന്ന എല്ലാ സ്നേഹിതരോടും ഉടൻ തന്നെ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്റെ അഭാവത്തിൽ മധ്യപ്രദേശിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസന മന്ത്രി...
പാരീസ്:ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പാരീസ് സൈന്റ്റ് ജർമ്മനി എഫ് സി. സെന്റ് എറ്റിയനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പി എസ് ജി കിരീടം സ്വന്തമാക്കിയത്.  ബ്രസീലിയന്‍ താരം നെയ്മറാണ് പിഎസ്ജിയ്ക്കായി ഗോൾ നേടിയത്. അതേസമയം, സൂപ്പർതാരം  കെയ്‌ലിനന്‍ എംബാപ്പെ പരിക്കേറ്റ് പുറത്തായി. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന കോപ്പ ലിഗ ഫൈനലില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി. 
തിരുവനന്തപുരം:സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍.  വിഷുവിന് നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.  ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരികൾ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 88 ലക്ഷം കാർഡുടമകൾക്ക്  11 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2020-21 സീസൺ മത്സരങ്ങൾ സെപ്റ്റംബര്‍ 12-ന് തുടങ്ങുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2021 മേയ് 23-ന് ആയിരിക്കും നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലാണ് ഓഗസ്റ്റ് എട്ടിന് ആരംഭിക്കേണ്ടിയിരുന്ന സീസൺ മാറ്റിവെച്ചത്. ലീഗിന്റെ നിലവിലെ സീസണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ സീസണിന്റെ പ്രഖ്യാപനം നടത്തിയത്.
ദുബായ്: ഓഗസ്റ്റ് ഒന്ന് മുതല്‍ ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഐ.സി.എ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയും വിമാനക്കമ്പനികളും ഇത് സംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കി. നിലവിൽ  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കുന്നത്.