31 C
Kochi
Monday, October 25, 2021

Daily Archives: 8th July 2020

ഇസ്‌ലമാബാദ്: വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാധവ് അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും  ജാധവ് ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടുവെന്നും പാകിസ്ഥാൻ. ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ്യിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ജാധവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടത്.
ഡൽഹി: രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍ മാസം വരെ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്. ഈ പദ്ധതി 81 കോടി ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഡൽഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ സിലബസില്‍നിന്ന് നീക്കം ചെയ്ത് സിബിഎസ്ഇ. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് സിലബസില്‍ 30 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനും മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.കൊവിഡ് സ്ഥിരീകരിച്ച മന്ത്രി മിത്‌ലേഷ് ഠാക്കുറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ക്വാറന്റീനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും...
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ കൂടി അന്വേഷണത്തിന്റെ ഭാഗമായി സിബിസിഐഡി സംഘം കസ്റ്റഡിയിൽ എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിർത്തിവെച്ച വിവാഹ ബുക്കിം​ഗ് നാളെ മുതൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം മറ്റെന്നാൾ മുതൽ വിവാഹങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.
കൊച്ചി: എറണാകുളത്ത് ആവശ്യമായി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ജില്ലയിൽ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അ‌തീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചമ്പക്കര, ആലുവ, വരാപ്പുഴ മാർക്കറ്റുകൾ അടച്ചിടാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7) എന്നീ സ്ഥലങ്ങൾ കൂടി ഇന്ന് ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇവിടെനിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാലാണ് നടപടി. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഇത് കൂടാതെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്‍റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയോഗിക്കുകയും ചെയ്തു.അതേസമയം തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്...
തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷൻസിലും  സന്ദീപ് നായരും പങ്കെടുത്തിട്ടുള്ളതായാണ് റിപ്പോർട്ട്.സ്വർണക്കടത്ത് കേസിൽ ഊർജിതാന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും ഇതുവരെയുള്ള സംശയങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൈ കഴുകി...
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് പിസിആര്‍ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ ഇയാൾക്ക് കേരളത്തില്‍ ആരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 28 ആയി.അതേസമയം കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂർ സ്വദേശി മനോജിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ...