29 C
Kochi
Saturday, September 25, 2021

Daily Archives: 29th July 2020

ദോഹ: ജിയോ ഫൈബറില്‍  ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.  ജിയോ പ്ലാറ്റ്‌ഫോമിലൂടെ 2000 കോടി ഡോളര്‍ സമാഹരിച്ചശേഷം അടുത്തതായി ഫൈബര്‍ നെറ്റ് വര്‍ക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.  5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക. 
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രവര്‍ത്തി സുപ്രിംകോടതിയെ സമീപിച്ചു. പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ബിഹാര്‍ പൊലീസ് ഇന്നലെയാണ് റിയാ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. മുംബൈ പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് പട്‌നയിലുള്ള എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യമാണ്...
തിരുവനന്തുപുരം: ‘യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല..’ വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾക്കുള്ള മറുപടിയിൽ, പാവപ്പെട്ടവർക്ക് സകാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്​ലിം പള്ളികളിൽ വിശുദ്ധ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ കോൺസുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തതെന്ന്...
മുംബൈ: കോവിഡ്  വ്യാപനം രൂക്ഷമായ മുംബൈയിൽ ചേരിനിവാസികൾ പകുതിയിലേറെ പേർക്കും  രോഗം സ്വീകരിച്ചതായി സെറോ സർവ്വേ റിപ്പോർട്ട്‌. ചേരികളിലെ 57 ശതമാനം ആളുകൾക്കും രോഗാണു വന്നുപോയാതായി ആണ്   കണ്ടെത്തൽ. ഏഴായിരത്തോളം ആളുകളിൽ നടത്തിയ പരിശോധനയിലാണ് ആറിൽ ഒരാൾക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്ന് നിഗമനത്തിലെത്തിയത് കോവിഡ്  വന്നുപോയതായി  തെളിയുന്ന ആന്റിബോഡി സാന്നിധ്യം പലരിലും സ്ഥിതീകരിച്ചു . നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ്  രോഗബാധിതർ ഉള്ള മൂന്നാമത്തെ രാജ്യമാണ്...
ന്യൂഡല്‍ഹി:രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയുടെ അന്തിമ റിപ്പോർട്ട് വരാത്തതിനാലാണ് വൈകുന്നതെന്ന് ഗവർണറുടെ ഓഫീസ്. റിപ്പോർട്ട് കൃത്യമായി വിലയിരുത്താതെ പ്രതികളെ മോചിപ്പിക്കാമെന്ന സർക്കാർ ശുപാർശയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും  ഗവര്‍ണര്‍ വ്യക്തമാക്കി. പേരറിവാളനും നളിനിയും ഉൾപ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന  തമിഴ്നാട് സർക്കാരിൻ്റെ ശുപാർശ കണക്കിലെടുത്താണ് ഗവർണറുടെ ഓഫീസ് ഇക്കാര്യം...
തിരുവനന്തുപുരം: കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം വരുത്തുന്നത്. ആയിരം ബസുകൾ കട്ടപ്പുറത്തുണ്ട്. ഇതിൽ പൊളിച്ചു വിൽക്കാൻ മാറ്റിയിട്ടിരിക്കുന്ന 150 എണ്ണമാണ് ആദ്യഘട്ടത്തിൽ കടകളാക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതോടെ കടകൾക്ക് ആവശ്യക്കാരേറി. മിൽമ കെഎസ്ആർടിസി യുടെ 93 ഡിപ്പോകളിലും വിപണനകേന്ദ്രങ്ങൾ തുറക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ജയ്പൂര്‍:രാജസ്ഥാനിൽ  രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നൽകിയ കത്ത് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര തള്ളി.  നിയമസഭ വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ട് വീണ്ടും ഗവർണറെ കാണാൻ തയ്യാറെടുക്കുന്നതിനിടെയാണ്  നിർദേശം തള്ളിയതായി രാജ്ഭവൻ അറിയിച്ചത്. നേരത്തെ സാമൂഹിക അകലം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ  ഗവര്‍ണര്‍ ഉയര്‍ത്തിയ ചോദ്യങ്ങൾക്ക് രേഖാമൂലം ഗെഹ്‌ലോട്ട് മറുപടി നൽകിയിരുന്നു.
തിരുവനന്തുപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനംപ്രതിയുള്ള വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാദിവസവും രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ  മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയും എല്ലാ ദിവസവും വെറുതെ ഒരു മണിക്കൂർ സമയം പാഴാക്കുന്നത് എന്തിനാണെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂര്‍:പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയാണ് നിർദേശം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് നടപടി. പ്രതി കുനിയിൽ പത്മരാജന് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം നൽകിയതിനെതിരെ പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 25 ന് നൽകിയ ഹർജി സാങ്കേതിക കാരണങ്ങളാൽ പരിഗണിക്കുന്നത് നീണ്ടുപോയി. ഹർജിക്കൊപ്പം...
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ  ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തിയതിന് പിന്നാലെ കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാനൊരുങ്ങി കേരള പോലീസ്.  അറസ്റ്റ് രേഖപ്പെടുത്താൻ കൺഡോൻമെന്‍റ് പൊലീസ് നൽകിയ അപേക്ഷയിൽ എൻഐഎ കോടതി അനുമതി നൽകി.കസ്റ്റംസിന്‍റെ കസ്റ്റഡി അവസാനിച്ചാൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.  ബാബാ അബേദ്ക്കർ ടെക്നിക്കൽ സർവകലാശാല ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി പഠിച്ചിട്ടില്ലെന്നും സർവകലാശാല നേരത്തെ...