29 C
Kochi
Saturday, September 25, 2021

Daily Archives: 24th July 2020

കൊച്ചി: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയേതര കൂട്ടായ്മയുമായി കൊച്ചിയിലെ  തീരദേശ പഞ്ചായത്തായ ചെല്ലാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സമയം കടൽ കയറ്റം കൂടി വന്നതോടെ ഇവിടുത്തെ നിവാസികൾ ഏറെ ദുരിതത്തിലായിരുന്നു. മാറി മാറി വന്ന ഒരു ഭരണാധികാരികളും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ജനകീയ ബദലിനെ കുറിച്ച് ആലോചിക്കുന്നതെന്ന് 20-20 കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന  പവിഴം ബിജു പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെല്ലാനത്തെ എല്ലാ...
കോഴിക്കോട്: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികൾ. റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സ്വകാര്യ ആശുപത്രികള്‍ക്കും റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മൂന്ന് ഹോട്ടലുകളിലും ക്വാറന്‍റീന്‍ കേന്ദ്രങ്ങൽ സജ്ജമായി.
തിരുവനന്തപുരം: ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും ഒരേസമയം സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരവും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും അഴിച്ചുവിടുന്നതെന്നും ചൂണ്ടിക്കാട്ടി.
മസ്കറ്റ് ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ജൂലൈ 25 മുതല്‍ പതിനഞ്ച് ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കാല്‍നടയാത്രയും അനുവദിക്കില്ല.
തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഉറവിടം അറിയാത്ത 56 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്ത് നിന്ന് വന്നവരും 68  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇതോടെ കേരളത്തിലെ അകെ രോഗികളുടെ എണ്ണം 16,995 ആയി. ഇന്ന് 4 കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി.തിരുവനന്തപുരം 167,...
ന്യൂയോര്‍ക്ക്:കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന  അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ അറിയിച്ചു. 2021 ഡിസംബറിൽ ഇറങ്ങേണ്ടിയിരുന്ന ചിത്രം  2022 ഡിസംബര്‍ 16ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.  ഈ റിലീസ് മാറ്റത്തിൽ ഏറ്റവുമധികം ദുഃഖം തനിക്കാണെന്നും ഡിസ്നി സ്റ്റുഡിയോസും ആരാധകരും നൽകുന്ന പിന്തുണയ്ക്ക് നന്ദി ഉണ്ടെന്നും കാമറൂൺ പറഞ്ഞു. 
ന്യൂഡല്‍ഹി:കൊവിഡിനെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും  സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി.  ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ തന്റെ മുന്നറിയിപ്പുകൾ അവ​ഗണിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.  സ്വന്തം പ്രതിഛായ സംരക്ഷിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ പുലർത്തുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെയും ആരോപിച്ചിരുന്നു.
ഇരിങ്ങാലക്കുട:തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗൺ. ജില്ലയിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. ഇതോടെ ഈ മേഖലയിൽ  ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലെത്തിയത് കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെച്ചുപോവാനുള്ള അവസാനത്തെ അവസരമാണിതെന്നും  മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടേ രാജിവെക്കൂ എന്ന നിര്‍ബന്ധം പാടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി:കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ 30 വയസ്സ് പ്രായമായ ഒരു യുവാവിനെയാണ് പരീക്ഷണത്തിന്  വിധേയനാക്കിയത്.ഇയാളിൽ  രണ്ട് ദിവസം മുൻപ് തന്നെ എല്ലാ മെഡിക്കൽ ടെസ്റ്റുകളും നടത്തി പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാക്സിൻ പരീക്ഷിച്ചതെന്ന് എയിംസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സഞ്ജയ്...