Fri. Apr 26th, 2024

വാഷിങ്ടൺ:

ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികളെ ഒരു കാരണവശാലും ഇനി രാജ്യത്ത് തുടരാൻ അനുവദിക്കുകയില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക. കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ  യുഎസ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്സ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഓൺലൈൻ ക്ലാസുകളിൽ എൻ‍റോൾ ചെയ്ത  എഫ്-1, എം-1 വിദ്യാർത്ഥികൾ രാജ്യത്ത് തുടരേണ്ടതില്ലെന്നും അടുത്ത അധ്യയനവർഷത്തെ പൂർണമായി നടത്തുന്ന ഓൺലൈൻ കോഴ്‌സുകളിലേക്ക് എൻറോൾ ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 

By Arya MR