31 C
Kochi
Monday, October 25, 2021

Daily Archives: 13th July 2020

വാഷിംഗ്‌ടൺ:   ഡിജിറ്റല്‍ എക്കോണമി പദ്ധതിക്കായി ഇന്ത്യയില്‍ ഇന്ന് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിച്ചെ പറഞ്ഞു.
കൊച്ചി: ട്രിപ്പിള്‍ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവരെ ടീമിന്റെ ഭാഗമാക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോ അരിയുടെ വിതരണം നാളെ ആരംഭിക്കും.
തിരുവനന്തപുരം:   സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. 88.78 ശതമാനമാണ് വിജയം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും. കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം:   സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചു. പിണറായി സർക്കാരിനെതിരെ ഒരുങ്ങുന്ന ആദ്യത്തെ അവിശ്വാസ പ്രമേയമാണിത്. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് കൺവീനര്‍ ബെന്നി ബെഹ്നാൻ വ്യക്തമാക്കി.മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം എന്നും യുഡിഎഫ് വക്താക്കൾ അറിയിച്ചു. എന്നാൽ സ്പീക്കർക്ക്...
കൊച്ചി:   സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനായി പ്രതികൾ ഉപയോഗിച്ചത് യു എ ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ ഫരീദാണ് വ്യാജ രേഖകൾ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.
കൊച്ചി: ബലാത്സംഗ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് നടപടി സ്വീകരിച്ചത്. ഇതേ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യക്കാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 162 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം ബാധിച്ചത്. ഇവരിൽ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആലപ്പുഴ- 119, തിരുവനന്തപുരം- 69, മലപ്പുറം- 47, പത്തനംതിട്ട- 47, കണ്ണൂർ- 44, കൊല്ലം- 33, പാലക്കാട്- 19,...
റഷ്യ: ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്ന് റഷ്യ. കൊവിഡിനെതിരെയുള്ള  വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ജൂണ്‍ 18ന് വാക്സിന്‍ പരീക്ഷണം നട്തതിയവര്‍ അടുത്ത ബുധനാഴ്ച ആശുപത്രി വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.  അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട് കുടുംബാംഗങ്ങള്‍ അപേക്ഷിച്ചു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന്  ഭാര്യ പി ഹേമലതയും മക്കളും ആവശ്യപ്പെട്ടു. ഭീമ കൊറഗാവ്‌ കേസില്‍ ജാമ്യമില്ലാതെ 22 മാസമായി അദ്ദേഹം ജയിലിലാണ്. 
ജനീവ:കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ് 32 രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍.വായിൽ നിന്ന് വരുന്ന ചെറിയ ഉമിനീർ കണികകളിൽ ഉള്ള വൈറസ് പോലും കുറേനേരം വായുവിൽ തങ്ങി നിന്ന് രോഗം പരത്തുമെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.