29 C
Kochi
Saturday, September 25, 2021

Daily Archives: 26th July 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 67 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും,...
തിരുവനന്തപുരം:തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ര​ണ്ടു ഭി​ക്ഷാ​ട​ക​ർ​ക്കു ​കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ന​ട​ത്തി​യ ആന്റിജന്‍ പരിശോധനയിലാണ് ര​ണ്ടു പേ​ർ​ക്കു കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നാണ് അധികൃതരുടെ വിലയിരുത്തല്‍.അതേസമയം, നഗരത്തില്‍ കൂടുതല്‍ കൊവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടുന്നതിനെക്കാള്‍ കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂന്തുറയില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതോടെയാണ് സമൂഹവ്യാപനമെന്ന് കണ്ടെത്താനായതെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നുണ്ട്. 
കോട്ടയം:കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.   
തിരുവനന്തപുരം:വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം നടത്തുന്നതായി സൂചന. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിച്ച് സര്‍വകലാശാലയ്ക്ക് കത്തയച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്സിലെ വ്യാജരേഖാ കേസില്‍ കൂട്ടുപ്രതിയായ എയര്‍ ഇന്ത്യാ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെയും അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.  
കൊച്ചി:കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ മേഖല സ്തംഭിച്ചതോടെ ദിവസ വേതനക്കാര്‍ ദുരിതത്തില്‍. ആറായിരത്തില്‍പരം ദിവസവേതനക്കാര്‍ക്ക് സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍‍ സ്ഥിതി പരിതാപകരമാകുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിത്യചെലവിനും മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ദിവസ വേതനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെയടക്കം സഹായത്തോടെ സംഘടനാതലത്തില്‍ ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ഇനി മുന്നോട്ട് മതിയാകില്ലെന്നും...
ഖത്തര്‍:ബാഴ്സലോണയുടെ മുന്‍ ഇതിഹാസ താരം സാവി ഹെർണാണ്ടസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. സാവി പരിശീലകനായ ഖത്തർ ക്ലബ്ബ് അൽ-സദ്ദ് ആണ് വാർത്ത പുറത്തുവിട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഖത്തർ സ്റ്റാർസ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൊവിഡ് പരിശോധനയിലാണ് മുൻ സ്പെയിന്‍ ഇതിഹാസ താരം കൂടിയായ സാവിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നും ഇപ്പോൾ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും സാവി വ്യക്തമാക്കി. അതേസമയം, ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ...
മുംബെെ:കൊവിഡ് പശ്ചാത്തത്തില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടിയാണ് പാഠഭാഗങ്ങള്‍ ചുരുക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക് വാദ് പറഞ്ഞു. രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 2020-21 അധ്യയന വര്‍ഷം ജൂണ്‍ 15ന് സംസ്ഥാനത്ത് ആരംഭിച്ചിരുന്നു.
പരുന്തുംപാറ:ഇടുക്കി പരുന്തുംപാറയിലെ ഭൂമിതട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിട്ടത്. സിനിമാ മേഖലയില്‍ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ അഷ്‌റഫിന് ക്രമക്കേടിലൂടെ അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാനും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാസര്‍ഗോഡ്:കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ ഗൃഹനാഥനെതിരെ കേസെടുത്തു. ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡിലെ അബൂബക്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 
കോഴിക്കോട്:കോഴിക്കോട് ജില്ല ഇന്ന് പൂര്‍ണ്ണമായും അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല്‍പതോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാക്കുകയാണ്. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 104 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.