31 C
Kochi
Monday, October 25, 2021

Daily Archives: 1st July 2020

തിരുവനന്തുപുരംസംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി രണ്ടര കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും 5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും . അതേ സമയം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.
 മുത്തങ്ങഅതിർത്തി ചെക്ക് പോസ്റ്റുകളിലെ കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയിൽ വൻ വീഴ്ച. മുത്തങ്ങ മൂലഹള്ള ചെക്ക് പോസ്റ്റ് വഴി പാസില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേർ കേരളത്തിലേക്ക് കടക്കുന്നു. ചരക്ക് ലോറികളിലൂടെയാണ് ആളുകൾ എത്തുന്നത്.കഴിഞ്ഞ ദിവസം മാത്രം അഞ്ച് പേർ ഇങ്ങിനെ എത്തി. രണ്ട് പേർക്ക് തിരിച്ചറിയൽ രേഖകൾ പോലുമുണ്ടായിരുന്നില്ല.പിടിയിലായവരെ എക്സൈസ് പൊലീസിന് കൈമാറി. ചരക്ക് വാഹനങ്ങളിൽ പൊലീസ് പരിശോധന കുറവാണെന്നത് മുതലെടുത്താണ് കൂടുതൽ പേരുമെത്തുന്നത്....
ചെന്നൈതമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ലക്ഷം കടക്കും.കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത  ചൈനയെയും മറികടന്നാണ് തമിഴ്നാടിന്റെ കുതിപ്പ്. 24 മണിക്കൂറിനുള്ളില്‍ 62 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തി ഒന്നായി ഉയര്‍ന്നു. 
കോട്ടയം:   തദ്ദേശ തിരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി പാര്‍ട്ടിയെ സജ്ജമാക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ  പറഞ്ഞു.
മലപ്പുറം:   ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എടപ്പാളിലെ സ്ഥിതി സങ്കീര്‍ണ്ണം. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് ദുഷ്കരമാണെന്നാണ് വിലയിരുത്തല്‍. പതിനായിരക്കണക്കിനാളുകളാണ് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത്. താലൂക്കിലെ ഓരോ വീടുകളും കയറി ഇറങ്ങി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമം.
കൊച്ചി:   കണ്ടെയ്ന്മെന്റെ സോണായി പ്രഖ്യാപിച്ച എറണാകുളം മാർക്കറ്റിനു സമീപം വ്യാപാരികൾ ഒരുക്കിയ സമാന്തര മാർക്കറ്റ് അടയ്ക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചത്. 
കോട്ടയം:   യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍ക്ക് പ്രകോപനപരമായ മറുപടി പാടില്ലെന്ന നിലപാടിലാണ് നേതൃത്വം.
ന്യൂഡൽഹി:   രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. പ്രതിദിന രോഗ വ്യാപനം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ അടക്കം ഈ ഘട്ടത്തിലും തുറന്ന് പ്രവര്‍ത്തിക്കില്ല. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നും നിര്‍ദേശമുണ്ട്. അതേസമയം, ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.
ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 18,653 പോസിറ്റീവ് കേസുകളും 507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 17,000 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോടടുക്കുകയാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയില്‍ രോഗികള്‍ 87,000 കടന്നു. മണിപ്പൂരില്‍ ജൂലൈ 15 വരെ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.