29 C
Kochi
Saturday, September 25, 2021

Daily Archives: 23rd July 2020

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ നടി കങ്കണ റാണാവത്തിനോട് ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ സംവിധായകന്‍ കരണ്‍ ജോഹറിനും നിര്‍മ്മാതാവ് ആദിത്യ ചോപ്രയ്ക്കും പങ്കുണ്ടെന്ന് നടി മുൻപ് ആരോപിച്ചിരുന്നു. ജൂലൈ ആദ്യവാരം മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് സമ്മൻസ് നൽകിയിരുന്നെങ്കിലും കങ്കണ സ്ഥലത്തില്ലെന്ന് ചൂണ്ടിക്കാട്ടി സമന്‍സ് കൈപ്പറ്റാന്‍ മാനേജര്‍ തയ്യാറായിരുന്നില്ല. ഇപ്പോൾ വീണ്ടും മുംബൈ പോലീസ് സമന്‍സ് നൽകി.
ജയ്‌പുർ: ക്രെഡിറ്റ് സൊസൈറ്റി അഴിമതിയില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെ നൽകിയിരിക്കുന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന്‍ സിറ്റി കോടതി ഉത്തരവ്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവർത്തിച്ചു എന്ന ആരോപണത്തിലും ശെഖാവത്തിനെതിരെ കേസന്വേഷണം ആരംഭിച്ചിരുന്നു. സഞ്ജീവനി ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് 900 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് ശെഖാവത്തും ഭാര്യയും ആരോപണവിധേയരായിരിക്കുന്നത്.
ഡൽഹി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് സ്‌പൈസ് ജെറ്റ്. എന്നാൽ എന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന നേതൃത്വം. ദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിര്‍ത്തണമെന്നും വ്യക്തിസൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിൽ വിളിച്ചുചേർത്ത മന്ത്രിമാരുടെയും പ്രധാനപ്പെട്ട സ്റ്റാഫിന്റെയും യോഗത്തിൽ പറഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം നടന്നത്.
മുംബൈ : കൊവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന  വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക്  വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കിയേക്കും. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.  മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലയിരുത്തും.
ബംഗളൂർ : വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും  ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് വാങ്ങി. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് ഫ്‌ളിപ്കാര്‍ട്ട്  ലക്ഷ്യമിടുന്നത്.  ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. അതേസമയം, സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും.
കൊൽക്കത്ത: ബിജെപിയിൽ പ്രവേശിച്ച് 24 മണിക്കൂറിനിടെ പാർട്ടിയിൽ നിന്ന് പിൻവാങ്ങി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മെഹ്താബ് ഹുസൈന്‍ തന്റെ രാഷ്ട്രീയ പ്രവേശം ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പറഞ്ഞാണ് മെഹ്താബ് രംഗത്തെത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയായ മെഹ്താബ്‌ കേരളം ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 104 പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. തിരുവനന്തപുരം 222, കൊല്ലം 106, ആലപ്പുഴ 82, പത്തനംതിട്ട 27, കോട്ടയം 80, ഇടുക്കി 63, എറണാകുളം 100, തൃശൂർ 83,...
റാഞ്ചി:ജാര്‍ഖണ്ഡില്‍ പൊതുസ്ഥലങ്ങളില്‍ ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും  ലോക്ഡൗണ്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.  ജാര്‍ഖണ്ഡില്‍  ഇതുവരെ 6159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 55 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 
ന്യൂഡല്‍ഹി:കൊവിഡ് പശ്ചാത്തലത്തിലല്ല രാഷ്ട്രീയ കാരണത്താലാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നടത്താനിരുന്ന  സമ്മേളനം മാറ്റിയതെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.  ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും മുഖ്യമന്ത്രിയുടെ രാജിയിൽ നിന്ന് പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.