29 C
Kochi
Saturday, September 25, 2021

Daily Archives: 19th July 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81, കൊല്ലം-75, തൃശൂര്‍- 61, കാസര്‍ഗോഡ്- 57, ആലപ്പുഴ- 52, ഇടുക്കി- 49, പത്തനംതിട്ട- 35 , കോഴിക്കോട്- 32, മലപ്പുറം- 25, കോട്ടയം- 20, കണ്ണൂര്‍- 13, വയനാട്-1  എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും...
ഡല്‍ഹി:കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന 'കോവാക്‌സിന്‍' എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ നടക്കും.  എയിംസ് എത്തിക്‌സ് കമ്മറ്റി കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ശനിയാഴ്ച്ച നൽകി.
ജയ്പ്പൂർ:രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കോൺഗ്രസ്  രംഗത്തെത്തിയിരിക്കുകയാണ്.  മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ശെഖാവത്തിന്  മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും അജയ് മാക്കൻ പറഞ്ഞു. സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ച്  ശെഖാവത്തിനെതിരെ കേസെടുത്തു. അതേസമയം കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോൺ ചോർത്തിയ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉടൻ ഉത്തരവിട്ടേക്കും.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ എട്ട് ഡോക്ടർമാർക്കടക്കം ഇരുപതോളം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുംബൈ:ബിസിസിഐ ജനറല്‍ മാനേജറും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ സാബാ കരീമിനോട് രാജി ആവശ്യപ്പെട്ട് ബിസിസിഐ.  ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സാബാ കരീമിന്‍റെ പദ്ധതികളിലുണ്ടായ അതൃപ്തിയാണ് രാജി ആവശ്യപ്പെടാൻ കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സാബാ കരീം 2017 മുതല്‍ ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജറാണ്. 
തിരുവനന്തപുരം: സംസ്ഥാനത്തെ കടലോര മേഖലയിൽ നാളെ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതേസമയം എറണാകുളം വൈപ്പിന്‍ എടവനക്കാട് അണിയല്‍ ബീച്ചില്‍ വീടുകളിലേക്ക് ഇന്ന് വെള്ളം കയറി. ചെല്ലാനത്ത് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ അടക്കമാണ് വെള്ളം കയറിയത്.
കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സർക്കാർ വാഹന ബോർഡ്  ദുരുപയോഗം ചെയ്തതായി റിപ്പോർട്ട്.  കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ് അരുൺ ബാലചന്ദ്രൻ യാത്ര ചെയ്തിരുന്നത്.  വാഹന ദുരുപയോഗത്തിനെ കുറിച്ച് മോട്ടോർ വാഹനവകുപ്പിന് വൈറ്റില സ്വദേശി ടിഎൻ പ്രതാപൻ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
പത്തനംതിട്ട: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് 102 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് പ്രതി സൂരജ്  സെട്രസിന്‍, പാരസിറ്റമോള്‍ തുടങ്ങി ഗുളികകൾ അമിതമായി പഴച്ചാറില്‍ കലര്‍ത്തി നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സൂരജ് കുട്ടികാലം മുതല്‍ ഉപയോഗിച്ചിരുന്ന അലര്‍ജിയുടെ ഗുളികകളാണ് നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതായും അന്വേഷണ സംഘം അറിയിച്ചു.
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ. സ്‌പീക്കറുടെ വരവ് പതിവിന് വിപരീതമായി സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാതെ ആയിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടയിലല്ല  സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനം ഉത്‌ഘാടനം ചെയ്യാൻ പോയതെന്ന് സ്‌പീക്കർ പി...
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്, ഇത് മൂന്നര ലക്ഷമായി വർധിപ്പിച്ചു. തീവ്ര നിയന്ത്രിത മേഖലകളിൽ ആന്‍റിജന്‍ പരിശോധന കൂട്ടാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഐസിഎംആർ നിർദ്ദേശം നൽകി.