31 C
Kochi
Monday, October 25, 2021

Daily Archives: 3rd July 2020

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
തിരുവനന്തുപുരം: സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ  പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌ വാങ്ങുന്നത്‌. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ്‌ അക്വിസിഷൻ കൗൺസിൽ ഇതിന്‌ അംഗീകാരം നൽകി.
തിരുവന്തുപുരം:സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് 
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര കോടതിയുടെ നിർണായക ഉത്തരവ്. ഇന്ത്യയിൽ വിചാരണ സാധ്യമല്ലെന്നും എന്നാൽ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസർക്കാർ ആർബിട്രേഷൻ ട്രൈബ്യൂണൽ പ്രഖ്യാപിച്ചു. ഇറ്റലിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍.
ന്യൂഡൽഹി:   രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. കൊവിഡ് സംശയിക്കുന്ന മരണങ്ങളിൽ പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ, മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ലെഡാക്ക്: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ലേ’യിലെത്തി. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞ അദ്ദേഹം ലഡാക്കിലേക്ക് പോയെന്നാണ് വിവരം. അവിടെ പരുക്കേറ്റ സൈനികരെ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുടെ സേനാവിന്യാസവും വിലയിരുത്തും.
ന്യൂഡൽഹി:ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ ഒന്നാണ് വാക്‌സിന്റെത്.
കൊച്ചി:   സമ്പർക്കത്തിലുടെയുള്ള രോഗവ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. പൊതുഗതാഗതത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്.അതേസമയം, ചെല്ലാനം ഹാർബർ അടച്ചു. നടപടി മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 20 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ബ്രോഡ്‌വേ മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം 12 ആയി. കഴിഞ്ഞ ദിവസം നാല് പേർക്കാണ് ജില്ലയിൽ...