Sat. Apr 20th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 80 പേര്‍ ഇന്ന് രോഗമുക്തരായി.

പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ,ഇടുക്കി 6 വീതം, തിരുവനന്തപുരം കോഴിക്കോട് 5 വീതം മലപ്പുറം കണ്ണൂര്‍ 4 വീതം കാസര്‍കോട് 3 എന്നിങ്ങൻെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

By Binsha Das

Digital Journalist at Woke Malayalam