29 C
Kochi
Monday, August 2, 2021

Daily Archives: 18th June 2020

പത്തനംതിട്ട:ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റിലെ 2,226 ഏക്കർ 13സെനറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ശബരിമലയിൽ ഗ്രീൻഫിൽഡ് വിമാനത്താവളം നി‍ർമ്മിക്കാനാണ് സർക്കാർ നടപടി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടിറക്കിയത്. 
മുംബൈ: ഇന്ത്യയുടെ നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ ഫിച്ച് സൊല്യൂഷൻസ് രാജ്യത്തിൻറെ റേറ്റിംഗ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്ക് പരിഷ്കരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഈ നീക്കം. കൊവിഡ് രാജ്യത്തെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നും, എന്നാൽ 2022 വര്‍ഷത്തില്‍ രാജ്യം 9.5 ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എറണാകുളംഎറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി സഹൽ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. ഇയാൾ രണ്ട് വർഷമായി ഒളിവിലായിരുന്നു. സഹലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ ഒളിവിൽ താമസിച്ചിരുന്നത് കർണാടകത്തിൽ ആയിരുന്നതിനാൽ  കൊവിഡ് ടെസ്റ്റ്‌ നടത്തും. ടെസ്റ്റ്‌ ഫലം നെഗറ്റീവ് ആയാൽ മാത്രമേ ജയിലിലേക്ക് മാറ്റു.
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയാ ചക്രവർത്തിയെ ബാന്ദ്രാ പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് നടിയെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്  ചോദ്യം ചെയ്തത്. സുശാന്തിന്‍റെ മൂന്ന് സഹോദരിമാരുടേയും ജോലിക്കാരുടേയും ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയുടേയും മൊഴികൾ പോലിസ് രേഖപ്പെടുത്തി.
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ വർഷം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഒത്തുകളി ആരോപണത്തെ തുടർന്നുണ്ടായ വിലക്ക് സെപ്തംബറില്‍ അവസാനിക്കുന്ന താരത്തെ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പിൽ ഉൾപ്പെടുത്തുമെന്ന് കേരള പരിശീലകനും മുന്‍ ഇന്ത്യന്‍ ബൗളറുമായ ടിനു യോഹന്നാന്‍ പറഞ്ഞു. എന്നാല്‍ പേസ്മാന്‍ ക്ലിയറിംഗ് ശാരീരിക പരിശോധനയെ ആശ്രയിച്ചായിരിക്കും പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ:കണ്ണൂർ ജില്ലയിൽ സമ്പർക്ക രോഗബാധ കൂടുന്നതിനാൽ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു.  കൊവിഡ് ബാധിച്ച് 28 വയസുകാരനായ എക്സൈസ് ഡ്രൈവർ മരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.  രോഗബാധിതരുടെ ബന്ധുക്കൾ നഗരത്തിലെ പല കടകളിലും എത്തുന്നുവെന്നും ഇത് പൊലീസിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി:രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റുമെന്നും  ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.  വാണിജ്യ ഖനനത്തിനായുള്ള കല്‍ക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ആത്മ നിര്‍ഭര്‍ ഭാരത് നടപടികളുടെ ഭാഗമായാണ് 41  കല്‍ക്കരി ഖനികള്‍ ലേലം ചെയ്തത്. ഇതിലൂടെ എല്ലാ മേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി:ർകൊവിഡ് രോഗികളുടെ എണ്ണവും മരണവും രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐസിഎംആര്‍ അംഗീകരിച്ച  റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ഇന്ന്മുതല്‍ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങളാണ്  തുറന്നത്. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താന്‍ വിദഗ്ധ സമിതി ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.   
ന്യൂയോര്‍ക്ക്:യുഎന്‍ സുരക്ഷ കൗണ്‍സില്‍ താത്കാലിക സീറ്റിലേക്ക് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാംതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്രമേഖലയിലെ മറ്റൊരു നേട്ടമായാണ് വിലയിരുത്തുന്നത്.  അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചു.
ന്യൂഡല്‍ഹി:ചെെനയുടെ പ്രകോപനത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്ന നിലപാടിലുറച്ച് ഇന്ത്യ. അതിര്‍ത്തിയില്‍ ഏത് തരത്തിലുള്ള പ്രകോപനം ഉണ്ടായലും ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെെന്യത്തിന് അനുവാദം നല്‍കി. അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. സമാധാനമാണ്  ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തക്ക മറുപടി നല്‍കാന്‍ ഏതൊരു സാഹചര്യത്തിലും രാജ്യത്തിന് ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയ്ക്ക് താക്കീത് നല്‍കിയിരുന്നു.