29 C
Kochi
Monday, August 2, 2021

Daily Archives: 1st June 2020

കണ്ണൂർ:   കണ്ണൂരിൽ ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാർഡുകളും സമൂഹവ്യാപന ഭീതിയെ തുടർന്ന് പൊലീസ് പൂർണമായും അടച്ചു. ധർമ്മടത്ത് 21 അംഗ കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെയും ഇവർക്ക് വൈറസ് ബാധ ഉണ്ടായ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിന്റെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. ആളുകൾ പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അറിയിച്ചു. കണ്ണൂരിൽ നിലവിൽ 103 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ...
ന്യൂഡൽഹി:   ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റ് മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭായോഗത്തില്‍ ടൂറിസം മന്ത്രിയും പങ്കെടുത്തതിനാലാണ് ഈ നീക്കം. ഹോം ക്വാറന്റൈനിലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു. യോഗത്തില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും...