25 C
Kochi
Sunday, July 25, 2021

Daily Archives: 1st June 2020

തിരുവനന്തപുരം:സംസ്ഥാനത്ത്‌ നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ക്ക് അനുമതി. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് തീരുമാനം.നേരത്തെ ഓർഡിനറി ബസുകൾ സർവീസ് നടത്താൻ എന്തൊക്കെ മാനദണ്ഡങ്ങൾ സ്വീകരിച്ചോ അത്തരം മാനദണ്ഡങ്ങളെല്ലാം അന്തർ ജില്ലാ ബസ് സർവീസുകളിലും ബാധകമാണ്. എന്നാല്‍,  അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തത്കാലം അനുമതിയില്ല. അതേസമയം, ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ...
തിരുവനന്തപുരം:കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ: വിശ്വാസ് മേത്ത ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തിയാണ് ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. മുതിർന്ന സെക്രട്ടറിമാർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് ചുതലയേറ്റ ശേഷം വിശ്വാസ് മേത്ത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 28 വരെ...
തിരുവനന്തപുരം:   ലോക്ക്ഡൗണ്‍ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം എട്ടാം തീയ്യതി മുതല്‍ ലോക്ഡൗണില്‍ വലിയ ഇളവുകള്‍ വരുത്തിയെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പാസ് നല്‍കിയുള്ള നിയന്ത്രണം തുടരും.മാളുകളിൽ 50 ശതമാനം കടകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനായിരിക്കും തീരുമാനം. ഹോട്ടലുകളിൽ ആകെ സീറ്റിന്റെ പകുതിയാളുകളെ മാത്രമെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ. ആരാധനാലയങ്ങൾ തുറക്കണമോയെന്ന കാര്യത്തില്‍...
ന്യൂഡല്‍ഹി:   ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ഐസിഎംആര്‍ ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. അണുനശീകരണം നടത്തുന്നതിനായാണ് ആസ്ഥാനം താല്‍ക്കാലികമായി അടച്ചത്. കൊവിഡ് പ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി കൊവിഡുമായി ബന്ധപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാഷിങ്ടൺ:   ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്‌ പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ നീതിയ്ക്കായുള്ള പ്രക്ഷോഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തു​മ്പോള്‍ യുഎസ്സിലെ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ തെ​രു​വി​ലു​ള്ള​ത്. കൊവി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​മ​പ്പു​റം വ​ൻ റാ​ലി​ക​ളാണ് അമേരിക്കന്‍ തെരുവില്‍ അരങ്ങേറുന്നത്. പ്രതിഷേധം കനത്തതോടെ യുഎസിലെ 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വാഷിങ്ടണ്‍ ഡിസിയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമടക്കം പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ വെെറ്റ് ഹൗസിന് സമീപത്ത്...
ന്യൂഡല്‍ഹി:   ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ട് ലക്ഷത്തി അറുപത്തി ഏഴായിരത്തി നാനൂറ്റി ഏഴായി. ആകെ മരണം മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്നായി ഉയര്‍ന്നു. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 18.37 ലക്ഷം പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കൊവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുകയാണ്. റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല്...
ന്യൂഡല്‍ഹി:   ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം എണ്ണായിരം കടക്കുന്നത്.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ചായി. 24 മണിക്കൂറിനിടെ 230 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ...
തിരുവനന്തപുരം: ലക്ഷദ്വീപിനും കേരളത്തിനുമിടയിലുള്ള  ന്യൂനമർദ്ദം ശക്തിപ്രാപിച്ച് നാളെയോടെ നിസർഗ ചുഴലിക്കാറ്റായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,  മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ നാലുവരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്ന്  കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനൽ വഴിയാണ് അധ്യയനം. രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖ സന്ദേശത്തോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകൾ ആരംഭിച്ചത്.കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചരിത്ര ക്ലാസ് എടുത്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഓൺലൈൻ പഠനം ഉത്‌ഘാടനം ചെയ്തു. എന്നാൽ സ്മാർട്ട്ഫോണും ടിവിയും...
ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനീസ് ഭീഷണി നേരിടാൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.