Wed. May 1st, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് കണ്ണൂർ ജില്ലകളിലെ പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായത്‍. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്സ്പോട്ടുകൾ 121 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് കേരളത്തിലെത്തിയത്.

By Binsha Das

Digital Journalist at Woke Malayalam