Thu. May 2nd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്നും, 28 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

കാസർകോട് -14, മലപ്പുറം -14, തൃശൂർ -9, കൊല്ലം -5, പത്തനംതിട്ട -4, തിരുവനന്തപുരം -3, എറണാകുളം -3, ആലപ്പുഴ -2, പാലക്കാട് -2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. അതേസമയം, 18 പേര്‍ ഇന്ന് രോഗമുക്തരായി.

1326 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 708 പേരാണ്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By Binsha Das

Digital Journalist at Woke Malayalam